Wednesday, September 17, 2014


നമ്മുടെ പെസഹ കുഞ്ഞാട്‌........


മിസ്രയിമിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിക്കുവാനായി ആബിബ്‌ മാസം 10 -ാ‍ം തിയതി യഹൊവ മിസ്രയിംദെശത്തിലൂടെ കടന്നു പോകുമ്പൊൾ യിസ്രയെൽ മക്കളെ സംഹാരരത്തിൽ നിന്ന് ഒഴിവാക്കുന്നതിനായി ഒരു വയസു പ്രായമായ ന്വുനതകളില്ലാത്ത ഒരു ആട്ടിൻ കുട്ടിയെ അറുത്ത്‌ അതിന്റെ രക്തം അവരുടെ വീടുകളുടെ കട്ടിളകളിന്മെൽ പുരട്ടുകയും അതിന്റെ മാംസം ചുട്ട്‌ പുളിപ്പില്ലാത്ത അപ്പത്തൊടും കയ്പ്പുള്ള ചീരയൊടും കൂടെ അവർ ആ രാത്രിയിൽ ഭക്ഷിക്കുകയും ചെയ്യെണം എന്ന് യഹൊവ മൊശയൊട്‌ കൽപിച്ചു. മാത്രമല്ല തലമുറ തലമുറയായി തങ്ങളുടെ വിമോചനത്തെ അനുസ്മരിപ്പിക്കുന്ന 'പെസഹ' പെരുന്നാൾ ആയി യിസ്രയെൽമക്കൾ അഘൊഷിക്കണമെന്നും യഹൊവ അരുളിചെയ്തു. യിസ്രയെൽ മക്കളുടെ വിടുതലിന്റെ പ്രതീകമായിരുന്ന പെസഹ നൂറ്റാണ്ടുകൾക്കു ശെഷം ദൈവത്തിന്റെ ഓമനപുത്രൻ മാനവ ജാതിയെ രക്ഷിക്കുവാൻ പെസഹകുഞ്ഞാടായി സ്വയം അർപ്പിക്കുന്നതിന്റെ മുൻ കുറി കൂടെ ആയിരുന്നു .എന്തെന്നാൽ യെശുവും പ്രായം കുറഞ്ഞതും ആണുമായ പെസഹകുഞ്ഞാടിനെ പൊലെ ആയിരുന്നു.അവനിൽ യാതൊരു ന്വുനതയും ഇല്ലായിരുന്നു.(1പത്രൊ 1:19) പെസഹകുഞ്ഞാടിനെ നാലുദിവസം പരിശൊദനയ്ക്‌ വിധെയമാക്കിയിരുന്നു.എന്നാൽ യെശുവിന്റെ ജീവിത കാലം മുഴുവൻ അവൻ പരിശൊധനാ വിദെയൻ ആയിരുന്നു.പെസഹ കുഞ്ഞാട്‌ പരസ്യം ആയിട്ടായിരുന്നു അറുക്ക പെട്ടിരുന്നത്‌..യെശുവും പരസ്യമായി ക്രുശിക്കപെട്ടു.പെസഹാ കുഞ്ഞാടിന്റെ രക്തത്താൽ യിസ്രയെൽമക്കളുടെ ആദ്യ ജാതന്മാർ രക്ഷ പ്രാപിച്ചതു പൊലെ യെശുവിന്റെ രക്തത്താൽ നാം പാപ വിമൊചിതരായി ആൽമിയ മരണത്തിൽ നിന്നും രക്ഷ പ്രാപിച്ചു.അതുകൊണ്ടാണു 'ലൊകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്‌' എന്ന് യൊഹന്നാൻ സ്നാപകനും,(യൊഹ 1:29) 'നമ്മുടെ പെസഹാകുഞ്ഞാടും യാഗമായി അർപ്പിക്കപെട്ടിരിക്കുന്നു. ക്രിസ്തുതന്നെ' (1കൊരി 5:7)എന്ന് പോളും പറയുന്നത്‌.നമുക്ക്‌ വെണ്ടി അറുക്കപെട്ട ഈ പെസഹാ കുഞ്ഞാടിനെ കണ്ടെത്തുവാൻ ഈ ജീവിത യാത്രയിൽ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടൊ എന്ന് നാം വ്യക്തമായി പരിശൊദിക്കണം......അതിനായി ഈ കുറിപ്പിലൂടെ ദൈവം നമ്മെ സഹായിക്കട്ടെ

No comments:

Post a Comment