Saturday, September 27, 2014

 "ജീവന്‍വെച്ച ചിറകുകള്‍ ...."
ഒരിക്കല്‍ ഒരു ധനികന്‍ യാത്രമദ്ധ്യേ ഒരു കാഴ്ച കണ്ടു. ഒരു വേടന്‍ ഒരു കിളിയെ പിടിച്ചു അതിന്റെ തൂവലുകള്‍ പിഴുതുകളയുന്നു. വേദനകൊണ്ട് പുളഞ്ഞ
ആ കിളി ഉച്ചത്തില്‍ കരയുന്നത്‌ കണ്ടപ്പോള്‍, ധനികന്‍ തന്റെ യാത്ര നിര്‍ത്തി വേടനെ സമീപിച്ചുകൊണ്ട് ച്യോതിച്ചു , 
"നിങ്ങള്‍ എന്തിനാണ് ഈ കിളിയെ ഉപദ്രവിക്കുന്നത് ?? " 
"ഹും... ഇത് ഞാന്‍ വേട്ടയാടി പിടിച്ച കിളിയാണ് ,ഇതിനെ എന്തും ചെയുവാനുള്ള സ്വന്തന്ത്രം എനിക്കുണ്ട് " വേടന്‍ പറഞ്ഞു .
ഉടനെ ധനികന്‍ - "ശെരി, നിങ്ങള്‍ ച്യോതിക്കുന്ന പണം ഞാന്‍ തരം ആ കിളിയെ എനിക്ക് തരു ". ധനികന്റെ വാക്കുകള്‍ കേട്ടു സന്തോഷവാനായ വേടന്‍ വലിയൊരു തുകക്ക് ആ കിളിയെ മാത്രമല്ല തന്റെ വേട്ടയില്‍ ഉപദ്രവമെറ്റു ചാകരായ വേരെയൊരു കിളിയും കൊടുത്തു.
അങ്ങനെ തന്‍ വാങ്ങിയ കിളിയും, വേടന്‍ വിലയിടാത്ത കിളിയെയുംകൊണ്ട് ധനവാന്‍ യത്ര ആരംഭിച്ചു. യാത്രകിടയില്‍ രണ്ടു കിളികളുടെയും
മുറിവുകള്‍കെട്ടികൊടുത്തും, അവയ്ക്ക് ഭക്ഷണം കൊടുത്തും ധനവാന്‍ കിളികളെ ശുസ്രുഷിച്ചു. .
ധനവാന്റെ യാത്ര അവസാനിച്ചപ്പോള്‍ രണ്ടു കിളികളോടും അയാള്‍ പറഞ്ഞു "ഞാന്‍ നിങ്ങളെ സ്വതന്ത്രമായി വിടുകയാണ് ഇനി ഒരിക്കലും ആ വേടന്റെ കയ്യില്‍
അകപെടാതിരിക്കാന്‍ ശ്രദ്ധിക്കണം " ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ ആ കിളികളെ ആകാശത്തിലേക്ക് പറത്തി വിട്ടു. എന്നാല്‍ വിഹായിസില്‍ അധികം പറക്കാന്‍
ആഗ്രഹിക്കാതെ അവരെ രക്ഷിച്ച ധനികനോടൊപ്പം ആ കിളികള്‍ പിന്നിടുള്ള കാലമത്രയും കഴിഞ്ഞു .
മനുഷന്റെ നിത്യശത്രുവായ പിശാചിന്റെ കയ്യില്‍ നിന്നും കാല്‍വരിയിലെ യാഗത്തല്‍ നമ്മെ വിലകൊടുത്തു വാങ്ങിയ ക്രിസ്തു നല്‍കിയതാണ് നമ്മുടെ ഇപ്പോഴത്തെ
ജീവിതം. ആര്‍ക്കും വേണ്ടാതെ, ഈ ലോകത്തില്‍ ഒരു വിലയിലാതിരുന്നിട്ടും, മുറിവേറ്റ നമ്മില്‍ ജീവന്‍ പകര്‍ന്നു വീണ്ടെടുത്തു, നമ്മുടെ ചിറകുകള്‍ക്ക് സ്വന്തന്ത്രം നല്‍കിയ
നിത്യസ്നേഹത്തെ ഓര്‍ത്താല്‍ എങ്ങനെ നമുക്ക് പിരിഞ്ഞിരിക്കാന്‍ തോന്നും ?? അങ്ങനെയുള്ളവര്‍ പാടും 'യേശുവോട്‌ ചെര്‍ന്നിരിപ്പതെത്ര മോദമേ , യേശുവിനായി
ജീവിക്കുനതെത്ര ഭാഗ്യമേ .."
വാല്‍കഷണം: " സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു."

No comments:

Post a Comment