Friday, September 19, 2014

എല്ലാം ദൈവത്തിന്റെ കൃപ ........

ഒന്നുമില്ലായ്‌മയിൽ ദൈവത്തെ മാത്രം നോക്കി .ദൈവത്തിൽ നിന്ന് ക്രുപകളും അനുഗ്രഹങ്ങളും പ്രാപിച്ച്‌.ദൈവിക ക്രുപയുടെ പ്രശൊഭയിൽ ഉയർച്ചയുടെ പടവുകൾ കയറി.പ്രശസ്തിയുടെയും പെരുമയുടെയും സിംഹാസനങ്ങളിൽ വിരാജിക്കുമ്പൊൾ അനെകർ ദൈവ ക്രുപ എന്ന വാക്ക്‌ ഉപയൊഗിക്കുവാനും ഉച്ചരിക്കുവാനും മറന്നു പൊകുന്നു.സാമൂഹ്യ നീതിയെ കുറിച്ചും പാവപെട്ടവരോട്‌ അനുകംബ കാണിക്കണമെന്നതിനെ കുറിച്ചും മറ്റും പ്രസംഗിച്ച്‌ കൈയ്യടി വാങ്ങുന്ന ഇക്കൂട്ടർ ഒരിക്കൽ പൊലും 'ഞാൻ ആകുന്നത്‌ ദൈവ ക്രുപയാൽ ആകുന്നു' എന്ന് മറ്റുള്ളവരൊട്‌ പ്രസംഗിക്കുകയൊ പറയുകയൊ ചെയ്യാറില്ല.കാരണം അങ്ങനെ പറഞ്ഞാൽ തങ്ങളുടെ സ്താന മഹിമകൾ നിലനിർത്തുവാൻ അവർക്ക്‌ യൊജിച്ചതു പൊലെ വളയുവാനും ,കുനിയുവാനും,ചരിയുവാനും , ചായുവാനും കഴിയുകയില്ല.ഇങ്ങനെ ഉള്ള സഹൊദരങ്ങൾക്ക്‌ അപ്പൊസ്തലനായ പോൾ മാത്രുക ആകണം.പരിശൻ ,റോമാക്കാരൻ,ഗമാലിയെലിന്റെ പാദപീ0ത്തിൽ ഇരുന്ന് പടിച്ചവൻ,അനെകം ക്രുപകളും ക്രുപാവരങ്ങളും പ്രാപിച്ചവൻ ഇങ്ങനെ അനെകം യോഗ്യതകൾ വിളംബരം ചെയ്യുവാൻ ഉണ്ടായിരുന്നിട്ടും പോളിനു പറയുവാൻ ഉള്ളത്‌ "ഞാൻ എന്തായിരിക്കുന്നുവൊ അത്‌ ദൈവ ക്രുപയാൽ ആകുന്നു"(1കൊരി 15:10) എന്നാണു. അദ്വാനിച്ചിട്ടുണ്ടെങ്കിലും അത്‌ താനല്ല തന്നൊടൊപ്പമുള്ള ദൈവ ക്രുപയാണെന്നു വിളിച്ചുപറയുന്ന അപ്പൊസ്തൊലൻ നമുക്ക്‌ മാത്രുക ആകണം.ദൈവം തന്നിരിക്കുന്ന ക്രുപകളെ അലക്ഷ്യമായികൈകാര്യം ചെയ്യുകയൊ അവഗണിക്കുകയൊ ചെയ്താൽ അവ നഷ്ടപെട്ടുപൊകുമെന്ന മുന്നറിയിപ്പും പൊൾ നൽകുന്നു.എന്തെന്നാൽ ദൈവത്തിന്റെ ദാനമായ ഈ നിക്ഷെപങ്ങൾ മൺപാത്രങ്ങളിൽ ആകുന്നു തങ്ങൾക്കുള്ളതെന്ന് പോൾ വ്യക്തമാക്കുന്നു.(2കൊരി 4:7) സർവ്വ ശക്തനായ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനായി വിവിധ മേഗലകളിൽ വ്യത്യസ്ത സ്താപനങ്ങളിൽ ദൈവം വിവിധ അധികാരങ്ങൾ നൽകി നമ്മെ ആക്കിയിരിക്കുമ്പൊൾ തങ്ങൾ അവിടെ ആയിരിക്കുന്നത്‌ ദൈവക്രുപയാൽ ആകുന്നു മറക്കുമ്പൊൾ അവരെ കുറിച്ചുള്ള ദൈവത്തിന്റെ ഉദെശങ്ങൾ പൂർത്തികരിക്കുന്നതിൽ അവർ പരാജിതർ ആയി തീരും.അവർ മണ്ണൊട്‌ ചേരുമ്പൊൾ ഭൂമിയിലെ അവരുടെ മഹിമയും മഹത്യവും എന്നെന്നേയ്കുമായ്‌ അവസാനിക്കും.ആയതിനാൽ ദൈവത്തിന്റെ പരിശുദ്ധാൽമാവിനെ പ്രാപിച്ച്‌ വിവിധ തലങ്ങളിൽ ദൈവത്തിനു വെണ്ടി പ്രവർത്തിക്കുന്ന ഒരൊരുത്തരും പോളിനെ പോലെ തങ്ങൾ ആയിരിക്കുന്നത്‌ ദൈവ ക്രുപയാൽ ആകുന്നു എന്ന ബോധ്യത്തൊടെ ലാഭമായത്‌ ചേതമെന്നെണ്ണിക്കൊണ്ട്‌ പ്രവർത്തിക്കുമ്പൊഴാണു ദൈവം അവരെ പുതിയ ക്രുപകളാൽ വീണ്ടും വീണ്ടും നിറച്ച്‌ തന്റെ ഉന്നത പദവിയിലെയ്ക്‌ ഉപയൊഗിക്കുവാൻ തുടങ്ങുന്നത്‌.............ദൈവം എല്ലാവരെയും സമൃധ്ദിയായ്‌ അനുഗ്രഹിക്കട്ടെ ...നിങ്ങളുടെ സഹൊധരൻ ബിജു ഡൊമിനിക്‌

No comments:

Post a Comment