Saturday, September 20, 2014

പരിശുധദാല്മാവിൽ  പ്രാര്തിക്കുക ...

ക്രിസ്ത്യാനികൾ പ്രാര്തനയ്ക് വളരെയേറെ പ്രാധാന്യം കല്പ്പിക്കാറുണ്ട് ദേവാലയ ആരാധനകളിലെ പ്രാര്ത്ഥന , കൂട്ടായ്മ പ്രാര്ത്ഥന ,ഭവന പ്രാര്ത്ഥന , കുടുംബ പ്രാര്ത്ഥന തുടങ്ങിയവയെല്ലാം മന്മയനായ മനുഷ്യനെ സർവ ശക്തനായ ദൈവവുമായി ബന്ധിപ്പിക്കുവാനുള്ള മുഗാന്തിരങ്ങൾ ആണ് എന്നാൽ ദൈവ സന്നിധിയിൽ ഉള്ള നമ്മുടെ പ്രാർഥനകൾ പരിശുധാല്മാവിൽ ആയിരിക്കേണം എന്ന് വി. യുദ മന്നെ ഉൽബൊധിപ്പിക്കുന്നു . ''നിങ്ങളോ പ്രിയമുള്ളവരേ നിങ്ങളുടെ അതി വിശുദ്ധ വിശ്വാസം ആധാരമാക്കി നിങ്ങള്ക്ക് തന്നെ ആല്മിക വര്ധനവ്‌ വരുത്തിയും പരിശുധാല്മാവിൽ പ്രാര്തിച്ചും നിത്യ ജീവനായി നമ്മുടെ കര്ത്താവായ യേശുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവ സ്നേഹത്തിൽ നിങ്ങളെ തന്നെ സൂക്ഷിച്ചു കൊൾവിൻ '' (യുദ 1:20,21)നാം എന്ത് പ്രാര്തിക്കേണം എന്നോ ഏതു രീതിയിൽ പ്രാര്തിക്കേണം എന്നോ അറിയാതിരിക്കുമ്പോൾ പരിശുധാല്മാവ്‌ നമ്മുടെ ബലഹിനതകൽക്കു തുണ നിന്ന് നമുക്ക് വേണ്ടി പക്ഷ വാദം ചെയ്യുന്നു ( റോമ 8:26) അങ്ങനെ പരിശുധാല്മാവ് നമ്മുടെ പ്രാര്തനകളിലെ അഭിഭാജ്യ ഘടകം ആയി തിരുമ്പോൾ ആണ് അവ ദൈവ സന്നിധിയിൽ പ്രാഗത്ഭ്യം ഉള്ളതായി തീരുന്നത് . യാന്ത്രികമായി  ഉരുവിടുന്ന പ്രാര്തനകളുടെ ദൈര്ക്യങ്ങളെ ക്കാളും അവയുടെ ആവര്തനങ്ങളെ ക്കാളും ഉപരി പരിശുധാല്മാവിൽ എത്രമാത്രം  പ്രാര്തിക്കുവാൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചാണ് സർവ ശക്തനായ ദൈവത്തിന്റെ കരങ്ങൾ നമ്മെ തന്റെ വേലയ്ക്ക് അധികമധികമായി ഉപയോഗിക്കുവാൻ മുഘാന്തരം ഒരുങ്ങുന്നത് .അങ്ങനെ പ്രാര്തിക്കുവാൻ കഴിയണമെങ്കിൽ ദൈവത്തിന്റെ പരിശുധാല്മാവ്‌ വസിക്കുന്ന  ദൈവത്തിന്റെ മന്ദിരങ്ങൾ ആയി നാം മാറണം ......പുതിയൊരു ആഴ്ച പരിശുധാല്മാവിൽ ആരംഭിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ .... നിങ്ങളുടെ സഹോദരൻ .... ബിജു ഡോമിനിക് 

No comments:

Post a Comment