Tuesday, September 16, 2014


ഡി എൽ മൂഡി , സി എച്ച് സ്പർജൻ , ജോര്ജ് മുള്ളർ , ഹഡ്സണ്‍ ടെയ്ലർ .....പത്തൊൻപതാം നൂറ്റാണ്ടിൽ ദൈവത്തിന്റെ കരങ്ങളിൽ ഉപയോഗിക്കപെട്ടവരുടെ പട്ടിക നീളുകയാണ് അവരിൽ ഏറ്റവും കുറച്ച് വിദ്യാഭ്യാസവും വാക്ക് ചാതുര്യവും ഉണ്ടായിരുന്ന വ്യക്തി ഡി എൽ മൂഡി തന്നെ. ആയിരുന്നു എന്നാൽ വിദ്യാവിഹിനനും ,സാധാരണക്കാരനുമായ ആ 'ചെരുപ്പ് കച്ചവടക്കാരനെ' ജന കോടികളുടെ സുവിശേഷികരണത്തിനായി ദൈവം ഉപകരണം ആക്കി . തന്റെ യോഗങ്ങളിൽ രക്ഷിക്ക പെട്ടവരുടെ കണക്കെടുക്കുവാൻ അദ്ദേഹം ഒരിക്കലും തയാറായില്ല . എന്നാൽ നിരിക്ഷകർ പറയുന്നത് ഇരുപതു ലക്ഷം പേരെങ്കിലും അദ്ധേഹത്തിന്റെ യോഗങ്ങളിലൂടെ രക്ഷാനുഭവം പ്രാപിച്ചിട്ടുണ്ട് എന്നാണ് .(He depopulated heel by two million ) ''ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്വം ആയതു തിരഞ്ഞെടുത്തു . ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ബലഹിനമായതു തിരഞ്ഞെടുത്തു ''(1 കൊരിന്ത്യർ 1:27) പ്രിയരേ നമ്മുടെ അപര്യാപ്തതകളെ നാം നോക്കിയാൽ ഒരിക്കലും ദൈവത്തിനു നമ്മെ ഉപയോഗിക്കുവാൻ കഴിയുകയില്ല . ദൈവകരങ്ങളിൽ നമ്മെ തന്നെ സമര്പ്പിക്കുക യേശുവേ എന്റെ കഴിവുകൾ അല്ല നിന്റെ കൃപയാണ് എന്നെ നിർത്തിയിരിക്കുന്നതെന്ന് എന്ന് നമുക്ക് യേശുവിനോട് പറയാം ... അപ്പോൾ യേശു നമ്മെ ഉപയോഗിച്ച് തുടങ്ങും .... ദൈവം എല്ലാവരെയും സമ്രിധിയായി അനുഗ്രഹിക്കട്ടെ.........

No comments:

Post a Comment