Saturday, September 27, 2014

 "ജീവന്‍വെച്ച ചിറകുകള്‍ ...."
ഒരിക്കല്‍ ഒരു ധനികന്‍ യാത്രമദ്ധ്യേ ഒരു കാഴ്ച കണ്ടു. ഒരു വേടന്‍ ഒരു കിളിയെ പിടിച്ചു അതിന്റെ തൂവലുകള്‍ പിഴുതുകളയുന്നു. വേദനകൊണ്ട് പുളഞ്ഞ
ആ കിളി ഉച്ചത്തില്‍ കരയുന്നത്‌ കണ്ടപ്പോള്‍, ധനികന്‍ തന്റെ യാത്ര നിര്‍ത്തി വേടനെ സമീപിച്ചുകൊണ്ട് ച്യോതിച്ചു , 
"നിങ്ങള്‍ എന്തിനാണ് ഈ കിളിയെ ഉപദ്രവിക്കുന്നത് ?? " 
"ഹും... ഇത് ഞാന്‍ വേട്ടയാടി പിടിച്ച കിളിയാണ് ,ഇതിനെ എന്തും ചെയുവാനുള്ള സ്വന്തന്ത്രം എനിക്കുണ്ട് " വേടന്‍ പറഞ്ഞു .
ഉടനെ ധനികന്‍ - "ശെരി, നിങ്ങള്‍ ച്യോതിക്കുന്ന പണം ഞാന്‍ തരം ആ കിളിയെ എനിക്ക് തരു ". ധനികന്റെ വാക്കുകള്‍ കേട്ടു സന്തോഷവാനായ വേടന്‍ വലിയൊരു തുകക്ക് ആ കിളിയെ മാത്രമല്ല തന്റെ വേട്ടയില്‍ ഉപദ്രവമെറ്റു ചാകരായ വേരെയൊരു കിളിയും കൊടുത്തു.
അങ്ങനെ തന്‍ വാങ്ങിയ കിളിയും, വേടന്‍ വിലയിടാത്ത കിളിയെയുംകൊണ്ട് ധനവാന്‍ യത്ര ആരംഭിച്ചു. യാത്രകിടയില്‍ രണ്ടു കിളികളുടെയും
മുറിവുകള്‍കെട്ടികൊടുത്തും, അവയ്ക്ക് ഭക്ഷണം കൊടുത്തും ധനവാന്‍ കിളികളെ ശുസ്രുഷിച്ചു. .
ധനവാന്റെ യാത്ര അവസാനിച്ചപ്പോള്‍ രണ്ടു കിളികളോടും അയാള്‍ പറഞ്ഞു "ഞാന്‍ നിങ്ങളെ സ്വതന്ത്രമായി വിടുകയാണ് ഇനി ഒരിക്കലും ആ വേടന്റെ കയ്യില്‍
അകപെടാതിരിക്കാന്‍ ശ്രദ്ധിക്കണം " ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ ആ കിളികളെ ആകാശത്തിലേക്ക് പറത്തി വിട്ടു. എന്നാല്‍ വിഹായിസില്‍ അധികം പറക്കാന്‍
ആഗ്രഹിക്കാതെ അവരെ രക്ഷിച്ച ധനികനോടൊപ്പം ആ കിളികള്‍ പിന്നിടുള്ള കാലമത്രയും കഴിഞ്ഞു .
മനുഷന്റെ നിത്യശത്രുവായ പിശാചിന്റെ കയ്യില്‍ നിന്നും കാല്‍വരിയിലെ യാഗത്തല്‍ നമ്മെ വിലകൊടുത്തു വാങ്ങിയ ക്രിസ്തു നല്‍കിയതാണ് നമ്മുടെ ഇപ്പോഴത്തെ
ജീവിതം. ആര്‍ക്കും വേണ്ടാതെ, ഈ ലോകത്തില്‍ ഒരു വിലയിലാതിരുന്നിട്ടും, മുറിവേറ്റ നമ്മില്‍ ജീവന്‍ പകര്‍ന്നു വീണ്ടെടുത്തു, നമ്മുടെ ചിറകുകള്‍ക്ക് സ്വന്തന്ത്രം നല്‍കിയ
നിത്യസ്നേഹത്തെ ഓര്‍ത്താല്‍ എങ്ങനെ നമുക്ക് പിരിഞ്ഞിരിക്കാന്‍ തോന്നും ?? അങ്ങനെയുള്ളവര്‍ പാടും 'യേശുവോട്‌ ചെര്‍ന്നിരിപ്പതെത്ര മോദമേ , യേശുവിനായി
ജീവിക്കുനതെത്ര ഭാഗ്യമേ .."
വാല്‍കഷണം: " സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു."

Saturday, September 20, 2014

പരിശുധദാല്മാവിൽ  പ്രാര്തിക്കുക ...

ക്രിസ്ത്യാനികൾ പ്രാര്തനയ്ക് വളരെയേറെ പ്രാധാന്യം കല്പ്പിക്കാറുണ്ട് ദേവാലയ ആരാധനകളിലെ പ്രാര്ത്ഥന , കൂട്ടായ്മ പ്രാര്ത്ഥന ,ഭവന പ്രാര്ത്ഥന , കുടുംബ പ്രാര്ത്ഥന തുടങ്ങിയവയെല്ലാം മന്മയനായ മനുഷ്യനെ സർവ ശക്തനായ ദൈവവുമായി ബന്ധിപ്പിക്കുവാനുള്ള മുഗാന്തിരങ്ങൾ ആണ് എന്നാൽ ദൈവ സന്നിധിയിൽ ഉള്ള നമ്മുടെ പ്രാർഥനകൾ പരിശുധാല്മാവിൽ ആയിരിക്കേണം എന്ന് വി. യുദ മന്നെ ഉൽബൊധിപ്പിക്കുന്നു . ''നിങ്ങളോ പ്രിയമുള്ളവരേ നിങ്ങളുടെ അതി വിശുദ്ധ വിശ്വാസം ആധാരമാക്കി നിങ്ങള്ക്ക് തന്നെ ആല്മിക വര്ധനവ്‌ വരുത്തിയും പരിശുധാല്മാവിൽ പ്രാര്തിച്ചും നിത്യ ജീവനായി നമ്മുടെ കര്ത്താവായ യേശുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവ സ്നേഹത്തിൽ നിങ്ങളെ തന്നെ സൂക്ഷിച്ചു കൊൾവിൻ '' (യുദ 1:20,21)നാം എന്ത് പ്രാര്തിക്കേണം എന്നോ ഏതു രീതിയിൽ പ്രാര്തിക്കേണം എന്നോ അറിയാതിരിക്കുമ്പോൾ പരിശുധാല്മാവ്‌ നമ്മുടെ ബലഹിനതകൽക്കു തുണ നിന്ന് നമുക്ക് വേണ്ടി പക്ഷ വാദം ചെയ്യുന്നു ( റോമ 8:26) അങ്ങനെ പരിശുധാല്മാവ് നമ്മുടെ പ്രാര്തനകളിലെ അഭിഭാജ്യ ഘടകം ആയി തിരുമ്പോൾ ആണ് അവ ദൈവ സന്നിധിയിൽ പ്രാഗത്ഭ്യം ഉള്ളതായി തീരുന്നത് . യാന്ത്രികമായി  ഉരുവിടുന്ന പ്രാര്തനകളുടെ ദൈര്ക്യങ്ങളെ ക്കാളും അവയുടെ ആവര്തനങ്ങളെ ക്കാളും ഉപരി പരിശുധാല്മാവിൽ എത്രമാത്രം  പ്രാര്തിക്കുവാൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചാണ് സർവ ശക്തനായ ദൈവത്തിന്റെ കരങ്ങൾ നമ്മെ തന്റെ വേലയ്ക്ക് അധികമധികമായി ഉപയോഗിക്കുവാൻ മുഘാന്തരം ഒരുങ്ങുന്നത് .അങ്ങനെ പ്രാര്തിക്കുവാൻ കഴിയണമെങ്കിൽ ദൈവത്തിന്റെ പരിശുധാല്മാവ്‌ വസിക്കുന്ന  ദൈവത്തിന്റെ മന്ദിരങ്ങൾ ആയി നാം മാറണം ......പുതിയൊരു ആഴ്ച പരിശുധാല്മാവിൽ ആരംഭിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ .... നിങ്ങളുടെ സഹോദരൻ .... ബിജു ഡോമിനിക് 

PR:BIJUDOMINC THIRUVALLA (malayalamchristian message)Daily Manna 20/9/2014

PR:BIJUDOMINC THIRUVALLA (malayalamchristian message)Daily Manna 20/9/2014 

Friday, September 19, 2014

എല്ലാം ദൈവത്തിന്റെ കൃപ ........

ഒന്നുമില്ലായ്‌മയിൽ ദൈവത്തെ മാത്രം നോക്കി .ദൈവത്തിൽ നിന്ന് ക്രുപകളും അനുഗ്രഹങ്ങളും പ്രാപിച്ച്‌.ദൈവിക ക്രുപയുടെ പ്രശൊഭയിൽ ഉയർച്ചയുടെ പടവുകൾ കയറി.പ്രശസ്തിയുടെയും പെരുമയുടെയും സിംഹാസനങ്ങളിൽ വിരാജിക്കുമ്പൊൾ അനെകർ ദൈവ ക്രുപ എന്ന വാക്ക്‌ ഉപയൊഗിക്കുവാനും ഉച്ചരിക്കുവാനും മറന്നു പൊകുന്നു.സാമൂഹ്യ നീതിയെ കുറിച്ചും പാവപെട്ടവരോട്‌ അനുകംബ കാണിക്കണമെന്നതിനെ കുറിച്ചും മറ്റും പ്രസംഗിച്ച്‌ കൈയ്യടി വാങ്ങുന്ന ഇക്കൂട്ടർ ഒരിക്കൽ പൊലും 'ഞാൻ ആകുന്നത്‌ ദൈവ ക്രുപയാൽ ആകുന്നു' എന്ന് മറ്റുള്ളവരൊട്‌ പ്രസംഗിക്കുകയൊ പറയുകയൊ ചെയ്യാറില്ല.കാരണം അങ്ങനെ പറഞ്ഞാൽ തങ്ങളുടെ സ്താന മഹിമകൾ നിലനിർത്തുവാൻ അവർക്ക്‌ യൊജിച്ചതു പൊലെ വളയുവാനും ,കുനിയുവാനും,ചരിയുവാനും , ചായുവാനും കഴിയുകയില്ല.ഇങ്ങനെ ഉള്ള സഹൊദരങ്ങൾക്ക്‌ അപ്പൊസ്തലനായ പോൾ മാത്രുക ആകണം.പരിശൻ ,റോമാക്കാരൻ,ഗമാലിയെലിന്റെ പാദപീ0ത്തിൽ ഇരുന്ന് പടിച്ചവൻ,അനെകം ക്രുപകളും ക്രുപാവരങ്ങളും പ്രാപിച്ചവൻ ഇങ്ങനെ അനെകം യോഗ്യതകൾ വിളംബരം ചെയ്യുവാൻ ഉണ്ടായിരുന്നിട്ടും പോളിനു പറയുവാൻ ഉള്ളത്‌ "ഞാൻ എന്തായിരിക്കുന്നുവൊ അത്‌ ദൈവ ക്രുപയാൽ ആകുന്നു"(1കൊരി 15:10) എന്നാണു. അദ്വാനിച്ചിട്ടുണ്ടെങ്കിലും അത്‌ താനല്ല തന്നൊടൊപ്പമുള്ള ദൈവ ക്രുപയാണെന്നു വിളിച്ചുപറയുന്ന അപ്പൊസ്തൊലൻ നമുക്ക്‌ മാത്രുക ആകണം.ദൈവം തന്നിരിക്കുന്ന ക്രുപകളെ അലക്ഷ്യമായികൈകാര്യം ചെയ്യുകയൊ അവഗണിക്കുകയൊ ചെയ്താൽ അവ നഷ്ടപെട്ടുപൊകുമെന്ന മുന്നറിയിപ്പും പൊൾ നൽകുന്നു.എന്തെന്നാൽ ദൈവത്തിന്റെ ദാനമായ ഈ നിക്ഷെപങ്ങൾ മൺപാത്രങ്ങളിൽ ആകുന്നു തങ്ങൾക്കുള്ളതെന്ന് പോൾ വ്യക്തമാക്കുന്നു.(2കൊരി 4:7) സർവ്വ ശക്തനായ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനായി വിവിധ മേഗലകളിൽ വ്യത്യസ്ത സ്താപനങ്ങളിൽ ദൈവം വിവിധ അധികാരങ്ങൾ നൽകി നമ്മെ ആക്കിയിരിക്കുമ്പൊൾ തങ്ങൾ അവിടെ ആയിരിക്കുന്നത്‌ ദൈവക്രുപയാൽ ആകുന്നു മറക്കുമ്പൊൾ അവരെ കുറിച്ചുള്ള ദൈവത്തിന്റെ ഉദെശങ്ങൾ പൂർത്തികരിക്കുന്നതിൽ അവർ പരാജിതർ ആയി തീരും.അവർ മണ്ണൊട്‌ ചേരുമ്പൊൾ ഭൂമിയിലെ അവരുടെ മഹിമയും മഹത്യവും എന്നെന്നേയ്കുമായ്‌ അവസാനിക്കും.ആയതിനാൽ ദൈവത്തിന്റെ പരിശുദ്ധാൽമാവിനെ പ്രാപിച്ച്‌ വിവിധ തലങ്ങളിൽ ദൈവത്തിനു വെണ്ടി പ്രവർത്തിക്കുന്ന ഒരൊരുത്തരും പോളിനെ പോലെ തങ്ങൾ ആയിരിക്കുന്നത്‌ ദൈവ ക്രുപയാൽ ആകുന്നു എന്ന ബോധ്യത്തൊടെ ലാഭമായത്‌ ചേതമെന്നെണ്ണിക്കൊണ്ട്‌ പ്രവർത്തിക്കുമ്പൊഴാണു ദൈവം അവരെ പുതിയ ക്രുപകളാൽ വീണ്ടും വീണ്ടും നിറച്ച്‌ തന്റെ ഉന്നത പദവിയിലെയ്ക്‌ ഉപയൊഗിക്കുവാൻ തുടങ്ങുന്നത്‌.............ദൈവം എല്ലാവരെയും സമൃധ്ദിയായ്‌ അനുഗ്രഹിക്കട്ടെ ...നിങ്ങളുടെ സഹൊധരൻ ബിജു ഡൊമിനിക്‌

Thursday, September 18, 2014

DAILY MANNA (2 cori 12:9)

2 cori2:9
അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.

Wednesday, September 17, 2014


നമ്മുടെ പെസഹ കുഞ്ഞാട്‌........


മിസ്രയിമിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിക്കുവാനായി ആബിബ്‌ മാസം 10 -ാ‍ം തിയതി യഹൊവ മിസ്രയിംദെശത്തിലൂടെ കടന്നു പോകുമ്പൊൾ യിസ്രയെൽ മക്കളെ സംഹാരരത്തിൽ നിന്ന് ഒഴിവാക്കുന്നതിനായി ഒരു വയസു പ്രായമായ ന്വുനതകളില്ലാത്ത ഒരു ആട്ടിൻ കുട്ടിയെ അറുത്ത്‌ അതിന്റെ രക്തം അവരുടെ വീടുകളുടെ കട്ടിളകളിന്മെൽ പുരട്ടുകയും അതിന്റെ മാംസം ചുട്ട്‌ പുളിപ്പില്ലാത്ത അപ്പത്തൊടും കയ്പ്പുള്ള ചീരയൊടും കൂടെ അവർ ആ രാത്രിയിൽ ഭക്ഷിക്കുകയും ചെയ്യെണം എന്ന് യഹൊവ മൊശയൊട്‌ കൽപിച്ചു. മാത്രമല്ല തലമുറ തലമുറയായി തങ്ങളുടെ വിമോചനത്തെ അനുസ്മരിപ്പിക്കുന്ന 'പെസഹ' പെരുന്നാൾ ആയി യിസ്രയെൽമക്കൾ അഘൊഷിക്കണമെന്നും യഹൊവ അരുളിചെയ്തു. യിസ്രയെൽ മക്കളുടെ വിടുതലിന്റെ പ്രതീകമായിരുന്ന പെസഹ നൂറ്റാണ്ടുകൾക്കു ശെഷം ദൈവത്തിന്റെ ഓമനപുത്രൻ മാനവ ജാതിയെ രക്ഷിക്കുവാൻ പെസഹകുഞ്ഞാടായി സ്വയം അർപ്പിക്കുന്നതിന്റെ മുൻ കുറി കൂടെ ആയിരുന്നു .എന്തെന്നാൽ യെശുവും പ്രായം കുറഞ്ഞതും ആണുമായ പെസഹകുഞ്ഞാടിനെ പൊലെ ആയിരുന്നു.അവനിൽ യാതൊരു ന്വുനതയും ഇല്ലായിരുന്നു.(1പത്രൊ 1:19) പെസഹകുഞ്ഞാടിനെ നാലുദിവസം പരിശൊദനയ്ക്‌ വിധെയമാക്കിയിരുന്നു.എന്നാൽ യെശുവിന്റെ ജീവിത കാലം മുഴുവൻ അവൻ പരിശൊധനാ വിദെയൻ ആയിരുന്നു.പെസഹ കുഞ്ഞാട്‌ പരസ്യം ആയിട്ടായിരുന്നു അറുക്ക പെട്ടിരുന്നത്‌..യെശുവും പരസ്യമായി ക്രുശിക്കപെട്ടു.പെസഹാ കുഞ്ഞാടിന്റെ രക്തത്താൽ യിസ്രയെൽമക്കളുടെ ആദ്യ ജാതന്മാർ രക്ഷ പ്രാപിച്ചതു പൊലെ യെശുവിന്റെ രക്തത്താൽ നാം പാപ വിമൊചിതരായി ആൽമിയ മരണത്തിൽ നിന്നും രക്ഷ പ്രാപിച്ചു.അതുകൊണ്ടാണു 'ലൊകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്‌' എന്ന് യൊഹന്നാൻ സ്നാപകനും,(യൊഹ 1:29) 'നമ്മുടെ പെസഹാകുഞ്ഞാടും യാഗമായി അർപ്പിക്കപെട്ടിരിക്കുന്നു. ക്രിസ്തുതന്നെ' (1കൊരി 5:7)എന്ന് പോളും പറയുന്നത്‌.നമുക്ക്‌ വെണ്ടി അറുക്കപെട്ട ഈ പെസഹാ കുഞ്ഞാടിനെ കണ്ടെത്തുവാൻ ഈ ജീവിത യാത്രയിൽ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടൊ എന്ന് നാം വ്യക്തമായി പരിശൊദിക്കണം......അതിനായി ഈ കുറിപ്പിലൂടെ ദൈവം നമ്മെ സഹായിക്കട്ടെ
റ്റുട്ട് രാജാവ് ( റ്റുട്ടാന്ക് ഹാമോൻ )മിസ്രയിമിലെ പ്രസിദ്ധി ആര്ജിച്ച ഫറവോൻ ആയിരുന്നു .ബി സി 1357-ൽ അത്യധികം അലംകൃതമായ പിരമിഡ് ശവകുടിരത്തിൽ അടക്കപെട്ടു . ആ ശവകുടിരം ഒട്ടും കേടു പറ്റാത്ത സ്ഥിതിയിൽ 1922 ൽ ഒരു ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനാൽ കണ്ടു പിടിക്കപെട്ടു .അതിനുള്ളിൽ അമൂല്യ വസ്തുക്കല്ക്കൊപ്പം തേനും , ഗോതമ്പും , യവവും കാണപ്പെട്ടു
3279 വര്ഷങ്ങള്ക്ക് ശേഷം എന്ത് സംഭവിക്കും എന്നാ ന്ജിഞാസയാൽ പുരാവസ്തു ഗവേഷകർ ഗോതമ്പും , യവവും നൈൽ നദി യുടെ തീരത്തുള്ള ഭല ഭുയിസ്ട്ടമായ നിലത്തിൽ കൃഷി ചെയ്തു . വളര്ച്ചയുടെ സാധാരണ കാലാവധി പൂര്തിയായതും ഗോതമ്പിന്റെയും , യവതിന്റെയും വിളവു മുളച്ചു വന്നു 3000 വര്ഷം പഴക്കമുള്ള വിത്തിൽ നിന്നുള്ള ഉത്പാദനം വളരെ ശ്രെഷ്ട്ടം ആയിരുന്നു അത് 30 ഉം , 60 ഉം 100 ഉം മേനി വിളഞ്ഞു .. പ്രിയരേ യേശു ഒരിക്കൽ ഇപ്രകാരം പറഞ്ഞു ''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും''(യോഹ 12:24).നമ്മിൽ പലപ്പോളും വിളവിന് തടസം മറ്റാരുമല്ല നാം തന്നെ ആണ് .വലിയ ഉയര്ച്ചാമനോഭാവവും , അഹംകാരവും വിട്ടു . ഒരു വിത്ത് മണ്ണിൽ വീഴുന്നത് പോലെ നമുക്കും ആയിത്തിരാം അപ്പോൾ നമ്മിൽ വളരെ വിളവുണ്ടാകും .....ആ സംഭവ കഥയിലെ വിത്തിനു പറയുവാൻ വലിയ പാരമ്പര്യം ഉണ്ട് പക്ഷെ ആര്ക്കും ഒരു നാളും ഫലം കൊടുക്കുവാൻ കഴിയാതെ അത് ഒടുങ്ങി പോകാമായിരുന്നു . എന്നാൽ നിലത്തു വീഴുവാൻ തയ്യാർ ആയപ്പോൾ ആ വിത്ത് അനെകര്ക്ക് അനുഗ്രഹം ആയിത്തിര്ന്നു . യേശു നമുക്ക് കാണിച്ചു തന്ന മാതൃക നമുക്കും പ്രാവര്തികമാക്കം .
''അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നുവിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായിതന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി''

Tuesday, September 16, 2014


ഡി എൽ മൂഡി , സി എച്ച് സ്പർജൻ , ജോര്ജ് മുള്ളർ , ഹഡ്സണ്‍ ടെയ്ലർ .....പത്തൊൻപതാം നൂറ്റാണ്ടിൽ ദൈവത്തിന്റെ കരങ്ങളിൽ ഉപയോഗിക്കപെട്ടവരുടെ പട്ടിക നീളുകയാണ് അവരിൽ ഏറ്റവും കുറച്ച് വിദ്യാഭ്യാസവും വാക്ക് ചാതുര്യവും ഉണ്ടായിരുന്ന വ്യക്തി ഡി എൽ മൂഡി തന്നെ. ആയിരുന്നു എന്നാൽ വിദ്യാവിഹിനനും ,സാധാരണക്കാരനുമായ ആ 'ചെരുപ്പ് കച്ചവടക്കാരനെ' ജന കോടികളുടെ സുവിശേഷികരണത്തിനായി ദൈവം ഉപകരണം ആക്കി . തന്റെ യോഗങ്ങളിൽ രക്ഷിക്ക പെട്ടവരുടെ കണക്കെടുക്കുവാൻ അദ്ദേഹം ഒരിക്കലും തയാറായില്ല . എന്നാൽ നിരിക്ഷകർ പറയുന്നത് ഇരുപതു ലക്ഷം പേരെങ്കിലും അദ്ധേഹത്തിന്റെ യോഗങ്ങളിലൂടെ രക്ഷാനുഭവം പ്രാപിച്ചിട്ടുണ്ട് എന്നാണ് .(He depopulated heel by two million ) ''ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്വം ആയതു തിരഞ്ഞെടുത്തു . ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ബലഹിനമായതു തിരഞ്ഞെടുത്തു ''(1 കൊരിന്ത്യർ 1:27) പ്രിയരേ നമ്മുടെ അപര്യാപ്തതകളെ നാം നോക്കിയാൽ ഒരിക്കലും ദൈവത്തിനു നമ്മെ ഉപയോഗിക്കുവാൻ കഴിയുകയില്ല . ദൈവകരങ്ങളിൽ നമ്മെ തന്നെ സമര്പ്പിക്കുക യേശുവേ എന്റെ കഴിവുകൾ അല്ല നിന്റെ കൃപയാണ് എന്നെ നിർത്തിയിരിക്കുന്നതെന്ന് എന്ന് നമുക്ക് യേശുവിനോട് പറയാം ... അപ്പോൾ യേശു നമ്മെ ഉപയോഗിച്ച് തുടങ്ങും .... ദൈവം എല്ലാവരെയും സമ്രിധിയായി അനുഗ്രഹിക്കട്ടെ.........

Saturday, September 13, 2014

കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും''(യോഹ 12:24).

നമ്മുടെ പെസഹ കുഞ്ഞാട്‌

മിസ്രയിമിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിക്കുവാനായി ആബിബ്‌ മാസം 10 -ാ‍ം തിയതി യഹൊവ മിസ്രയിംദെശത്തിലൂടെ കടന്നു പോകുമ്പൊൾ യിസ്രയെൽ മക്കളെ സംഹാരരത്തിൽ നിന്ന് ഒഴിവാക്കുന്നതിനായി ഒരു വയസു പ്രായമായ ന്വുനതകളില്ലാത്ത ഒരു ആട്ടിൻ കുട്ടിയെ അറുത്ത്‌ അതിന്റെ രക്തം അവരുടെ വീടുകളുടെ കട്ടിളകളിന്മെൽ പുരട്ടുകയും അതിന്റെ മാംസം ചുട്ട്‌ പുളിപ്പില്ലാത്ത അപ്പത്തൊടും കയ്പ്പുള്ള ചീരയൊടും കൂടെ അവർ ആ രാത്രിയിൽ ഭക്ഷിക്കുകയും ചെയ്യെണം എന്ന് യഹൊവ മൊശയൊട്‌ കൽപിച്ചു. മാത്രമല്ല തലമുറ തലമുറയായി തങ്ങളുടെ വിമോചനത്തെ അനുസ്മരിപ്പിക്കുന്ന 'പെസഹ' പെരുന്നാൾ ആയി യിസ്രയെൽമക്കൾ അഘൊഷിക്കണമെന്നും യഹൊവ അരുളിചെയ്തു. യിസ്രയെൽ മക്കളുടെ വിടുതലിന്റെ പ്രതീകമായിരുന്ന പെസഹ നൂറ്റാണ്ടുകൾക്കു ശെഷം ദൈവത്തിന്റെ ഓമനപുത്രൻ മാനവ ജാതിയെ രക്ഷിക്കുവാൻ പെസഹകുഞ്ഞാടായി സ്വയം അർപ്പിക്കുന്നതിന്റെ മുൻ കുറി കൂടെ ആയിരുന്നു .എന്തെന്നാൽ യെശുവും പ്രായം കുറഞ്ഞതും ആണുമായ പെസഹകുഞ്ഞാടിനെ പൊലെ ആയിരുന്നു.അവനിൽ യാതൊരു ന്വുനതയും ഇല്ലായിരുന്നു.(1പത്രൊ 1:19) പെസഹകുഞ്ഞാടിനെ നാലുദിവസം പരിശൊദനയ്ക്‌ വിധെയമാക്കിയിരുന്നു.എന്നാൽ യെശുവിന്റെ ജീവിത കാലം മുഴുവൻ അവൻ പരിശൊധനാ വിദെയൻ ആയിരുന്നു.പെസഹ കുഞ്ഞാട്‌ പരസ്യം ആയിട്ടായിരുന്നു അറുക്ക പെട്ടിരുന്നത്‌..യെശുവും പരസ്യമായി ക്രുശിക്കപെട്ടു.പെസഹാ കുഞ്ഞാടിന്റെ രക്തത്താൽ യിസ്രയെൽമക്കളുടെ ആദ്യ ജാതന്മാർ രക്ഷ പ്രാപിച്ചതു പൊലെ യെശുവിന്റെ രക്തത്താൽ നാം പാപ വിമൊചിതരായി ആൽമിയ മരണത്തിൽ നിന്നും രക്ഷ പ്രാപിച്ചു.അതുകൊണ്ടാണു 'ലൊകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്‌' എന്ന് യൊഹന്നാൻ സ്നാപകനും,(യൊഹ 1:29) 'നമ്മുടെ പെസഹാകുഞ്ഞാടും യാഗമായി അർപ്പിക്കപെട്ടിരിക്കുന്നു. ക്രിസ്തുതന്നെ' (1കൊരി 5:7)എന്ന് പോളും പറയുന്നത്‌.നമുക്ക്‌ വെണ്ടി അറുക്കപെട്ട ഈ പെസഹാ കുഞ്ഞാടിനെ കണ്ടെത്തുവാൻ ഈ ജീവിത യാത്രയിൽ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടൊ എന്ന് നാം വ്യക്തമായി പരിശൊദിക്കണം......അതിനായി ഈ കുറിപ്പിലൂടെ ദൈവം നമ്മെ സഹായിക്കട്ടെ

pastor. BIJU DOMINIC.KOTTAYAM