Saturday, March 12, 2016

നല്ലൊരു സന്ദേശം പങ്കുവെച്ചു കൊണ്ട് നന്മയുടെ നല്ലൊരു ദിനം നേരുന്നു ...

നല്ലൊരു സന്ദേശം പങ്കുവെച്ചു കൊണ്ട് നന്മയുടെ നല്ലൊരു ദിനം നേരുന്നു ... യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല. ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.'' ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല. .....

ഞാനും ദൈവ ചൈതന്യത്തിന്റെ ഭാഗമാണ്

പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ?ആമുട്ടയ്ക്കകത്ത് മുട്ടയിട്ട ദിവസം പൊട്ടിച്ചാൽ അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു..കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും..എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്..ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയോന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും..ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു...ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക..എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക..കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും..അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും..രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും..കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും..താറാവ് കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്..രണ്ടും മുട്ടയ്ക്കകത്ത് നിന്നുണ്ടായതാണ്... എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്?ആരാണ് ഈ വിവരം കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല...പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക..ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക..ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം?എന്താ കാരണം?പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ?പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? ഇല്ല...പക്ഷേ അതിന്റെ തലച്ചോറിൽ അത് എഴുതി വെച്ചിട്ടുണ്ട് ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്..അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്..അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്.. കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്..അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും..ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക്‌ വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ്ലാന്ടിക്ക്‌ സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും..അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും..അവിടെ വന്ന് അത് മുട്ടയിടും..അതിന് ശേഷം തലയടിച്ചു ചത്തു പോകും..ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും..ആ സമയം മുഴുവൻ സാൽമൺ ഫിഷിനെയും തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും..ഈ സാൽമൺ മൽസ്യത്തൊട് അവിടുന്ന് വിരിഞ്ഞ് ന്യുസിലന്റ്റ് വരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തല തല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? ...വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്...കണ്ണിന് കാഴ്ച നൽകുന്ന ശക്തി..ചെവിയെ കേൾപ്പിക്കുന്ന ശക്തി..നാക്കിന്സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്തി..ഞാനും ദൈവ ചൈതന്യത്തിന്റെ ഭാഗമാണ്...അപ്പോൾ മനസ്സിലാകും ആ പ്രണിധാനത്തിന്റെ അർഥം..പരമമായ ആ ചൈതന്യത്തിന്റെ മുമ്പിൽ ആധാരമായി നിൽക്കാൻ നമുക്ക് സാധിക്കണം...ആ ചൈതന്യത്തിന്റെ മുമ്പിൽ തലയും താഴ്ത്തി പ്രാർഥിക്കാൻ സാധിക്കണം..

യേശു ആരാണ് ?

രസതന്ത്ര നിയമപ്രകാരം പറഞ്ഞാല്‍ അവന്‍ പച്ചവെള്ളം വീഞാക്കിയവനാണ്, ജീവശാസ്ത്ര നിയമപ്രകാരം പറഞ്ഞാല്‍ , ജീവശാസ്ത്ര നിയമ പര്ധിക്ക് വെളിയിലാണ് അവന്‍ ജനിച്ചത്‌. അതായത്കന്യകയില്‍ ആണ്അവന്‍ഭൂജാതനായതു ,ഭൌതീകശാസ്ത്രപ്രകാരം പറഞ്ഞാല്‍, അവന്‍റെ സ്വര്ഗ്ഗരോഹണത്തില്‍ ഗുര്ത്വാകര്ഷണ നിയമത്തെ അവന്‍ ഖണ്ട്ടിക്കയുണ്ടായി. സാമ്പത്തിക ശാത്ര വീക്ഷണത്തില്‍ പറഞ്ഞാല്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക വഴി കൂടുതല്‍ മുതല്‍ മുടക്കി കുറച്ചു വരുമാനം ഉണ്ടാക്കുക എന്ന സാമ്പത്തിക പ്രതിഭാസത്തെ അവന്‍ നിര്‍വീര്യമാക്കി. വൈദ്യ ശാത്രനിയമ പ്രകാരം പറഞ്ഞാല്‍ , ഒരു ചെറിയ ഡോസ് മരുന്ന് പോലും കയ്യില്‍ ഇല്ലാതെ അനേകായിരങ്ങളെ അവന്‍ സൌഖ്യമാക്കി, ചരിത്രപരമായി പറഞ്ഞാല്‍ അവനാണ്ചരിത്രത്തിന്‍റെ ആദിയുംഅന്ത്യവും, ഭരണകൂടം സംബന്ധിച്ച് പറഞ്ഞാല്‍ , അവന്‍ അത്ഭുത മന്ത്രി , വീരനാം ദൈവം, സമാധാന പ്രഭു, നല്ല ആലോചനക്കാരന്‍. മത സംബന്ധമായിപറഞ്ഞാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു " ഞാന്‍ മുഖാന്തിരം ആല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല" എങ്കില്‍ അവന്‍ആരാണ് ? അവനാണ് നസറായനായ യേശു. , ചരിത്രം കണ്ട ഏറ്റവും നിസ്തുല്യനായ വെക്തീപ്രഭാവം. അവനു ദാസന്മാര്‍ ആരും ഉണ്ടായിരുന്നില്ല, എന്നിട്ടും അവര്‍ അവനെ യജമാനന്‍ എന്ന് വിളിച്ചു. അവനു യാതൊരു കലാലയ ബിരുദവും ഉണ്ടായിരുന്നില്ല, എന്നിട്ടും ഗുരുഎന്ന് അവര്‍ അവനെ സംബോധന ചെയ്തു. യാതൊരു വൈദ്യ ശാത്രവും അവന്‍ അഭ്യസിച്ചില്ല, മരുന്നു ഉപയോഗിച്ചില്ല എങ്കിലും വൈദ്യന്‍ എന്നവര്‍ അവനെ വിളിച്ചു, അവനു യാതൊരു സായുധ സൈന്യവും ഉണ്ടായിരുന്നില്ല എന്നിട്ടും രാജാക്കന്മാര്‍ അവനെ ഭയപ്പെട്ടു .യാതൊരു പോരാട്ടവും അവന്‍ നടത്തിയിട്ടില്ല എന്നിട്ടും ലോകത്തെ അവന്‍ തന്‍റെ അധികാര സീമയില്‍ വരുത്തി, അവന്‍യാതൊരു കുറ്റവും ചെയ്തിട്ടില്ല എങ്കിലും അവര്‍ അവനെ ക്രൂശിച്ചു. . അവര്‍ അവനെ ഒരു കല്ലറയില്‍ സംസ്കരിച്ചു, എന്നിട്ടും അവന്‍ ഇന്നുംജീവിക്കുന്നു. നമ്മെ അത്രമാത്രം സ്നേഹിച്ച ഇങ്ങനെയുള്ള ഒരു നേതാവിനെ സേവിക്കുവാന്‍ ഞാന്‍ അത്യന്ത ഇഷ്ടപ്പെടുന്നു. എന്നോട് ഒത്തു ചേരുക, നാം ഒന്നിച്ചു അവനായി സേവ ചെയ്യാം. . ഈ ദൂത് വായിക്കുന്ന കണ്ണുകള്‍ ഒരിക്കലും തിന്മ കാണുകയില്ല. ഈ ദൂതു അനേകരുടെ കയ്യില്‍ എത്തിക്കുന്ന കൈകള്‍ വെറുതെ അധ്വാനിക്കുകയല്ല. ഈ ദൂതിനു ആമേന്‍ പറയുന്ന അധ രം എന്നേക്കും ശോഭയുള്ളത് ആയിരിക്കും , ദൈവത്തില്‍ ചാരി അവന്‍റെ മുഖം എപ്പോഴും അന്വേഷിക്കുക, ദൈവത്തില്‍, അഥവാ ക്രിസ്തുവില്‍ ഞാന്‍ സകലതും കണ്ടെത്തി, . ഈ സന്ദേശം നിങ്ങളുടെ സ്നേഹിതരെ നിങ്ങള്‍ അറിയിക്കുക. കര്‍ത്താവ്‌ നമുക്കുവേണ്ടി നിവര്‍ത്തിച്ച നീതി സര്‍വ്വ ലോകവും അറിയട്ടെ. കര്‍ത്താതി കര്‍ത്താവും രാജാധി രാജാവുമായവനെ ലോകം മുഴുവനും വിലമാതിക്കുവാന്‍ ഇടയാകട്ടെ. ഈ സദ്വര്‍ത്തമാനം വിളംബരം ചെയ്യുവാന്‍ വിമുഖത കാണിക്കാതിരിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,

Monday, February 1, 2016

ധ്യാന ചിന്തകൾ

ധ്യാന ചിന്തകൾ ***************** 1. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനാണ് സമ്പന്നന്‍. 2. എല്ലാവരേയും സ്നേഹിക്കുക, ഏറ്റവും അടുത്ത് അറിയാവുന്നവരെ മാത്രം വിശ്വസിക്കുക. 3. തന്നെക്കുറിച്ച്തന്നെ വളരെക്കൂടുതല്‍ സംസാരിക്കുന്നവനാണ് ഏറ്റവും വലിയ നുണയന്‍. 4. മറ്റൊരാളുടെ കാര്യം നിന്നോട് കുശുകുശുക്കുന്നവന്‍ നിന്നെക്കുറിച്ചും കുശുകുശുക്കും എന്ന് ഓര്‍മ്മവേണം. 5. എല്ലാ കാര്യത്തിലും ദൈവത്തിന്റെ കരം ദര്‍ശിക്കുവാന്‍ കഴിയുന്നവര്‍ക്ക് ഒന്നിലും പരാതിയില്ലാതെ സന്തോഷത്തോടുകൂടി ജീവിക്കുവാന്‍ കഴിയും. 6. കഴിവ് ഉന്നതസ്ഥാനത്തേക്ക് എത്തിച്ചേക്കാം എന്നാല്‍ സ്വഭാവമാണ് അത് സ്ഥിരപ്പെടുത്തുന്നത്. 7. മോശമായ കൂട്ടുകെട്ടിനേക്കാള്‍ ഏകാന്തതയാണ് നല്ലത്. 8. സ്ത്രീയെ സുന്ദരിയാക്കുന്നത് ദൈവമാണ് എന്നാല്‍ അതിസുന്ദരിയാക്കുന്നത് പിശാചും. 9. ഒരു രഹസ്യം അറിയുവാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധി. എന്നാല്‍ അത് പുറത്ത് പറയാതിരിക്കുന്നത് മാന്യതയും. 10. കഷ്ടതയുടെ മൂശയിലൂടെയാണ് ഒരു ഭക്തന്റെ ഉത്ഭവം. 11. സംശയചിന്തകള്‍ വരുമ്പോള്‍ ദൈവാനുഗ്രഹങ്ങളെ എണ്ണുക. 12. ദൈവത്തില്‍ നിന്ന് വന്‍കാര്യങ്ങളെ പ്രതീക്ഷിക്കുക. ദൈവത്തിനായി വന്‍കാര്യങ്ങളെ ചെയ്യുക. 13. സുഖകരമായ കിടക്കവിടാതെ ശക്തമായ പ്രാര്‍ത്ഥന സാദ്ധ്യമല്ല. 14. രഹസ്യ പ്രാര്‍ത്ഥനയാണ് പരസ്യശുശ്രൂഷയുടെ ബലം. 15. ദൈവീക അനുഗ്രഹങ്ങള്‍ പ്രാര്‍ത്ഥന എന്നതാക്കോല്‍കൊണ്ട് തുറന്ന് അവകാശമാക്കാം. 16. സാത്താന്‍ പേടിക്കുന്ന ആയുധം പ്രാര്‍ത്ഥനയാണ്. 17. പ്രസംഗിക്കുന്നവനെ ലോകം അറിയും, പ്രാര്‍ത്ഥിക്കുന്നവനെ ദൈവം അറിയും. 18. ആറ്റുമീനിന് ആറ് സുഖം, ചേറ്റ്മീനിന് ചേറ് സുഖം, പറവയ്ക്ക് ആകാശം സുഖം, വന്യമൃഗങ്ങള്‍ക്ക് കാട് സുഖം, ജഡീകന് കമ്മറ്റിയും ജനറല്‍ബോഡിയും സുഖം, ആത്മീയന് ആരാധനസുഖം. 19. ആരോഗ്യംമുഴുവന്‍ കളഞ്ഞ് പണമുണ്ടാക്കും, എന്നാല്‍ പണം മുഴുവന്‍ കളഞ്ഞ് ആരോഗ്യം നിലനിര്‍ത്താന്‍ ശ്രമിക്കും. 20. നിത്യമരണം ആഗ്രഹിക്കുന്നു എങ്കില്‍ നീ നിനക്കായ് ജീവിക്കുക, നിത്യജീവന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നീ ദൈവത്തിനായ് ജീവിക്കുക. 21. വിശ്വാസം തഴച്ചുവളരുന്നത് ശോധനയില്‍കൂടെയാണ്. 22. നിനക്ക് കെടുത്തുവാന്‍ കഴിയാത്ത തീ കത്തിക്കരുത്. 23. നിന്റെ സമ്പത്ത് നിന്റെതാണെങ്കില്‍ എന്തുകൊണ്ട് നീ അത് മറുലോകത്തിലേക്ക് കൊണ്ടുപോകുന്നില്ല. 24. നിങ്ങള്‍ ഒരു ദാനംകൊടുത്താല്‍ ഒരിക്കലും അത് ഓര്‍ക്കരുത്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു ദാനം കിട്ടിയാല്‍ ഒരിക്കലും അത് മറക്കരുത്. 25. ചെളിയില്‍ ചവിട്ടിയശേഷം കാല് കഴുകുന്നതിനേക്കാള്‍ ചെളിയില്‍ ചവുട്ടാതെ ഒഴിഞ്ഞ്പോകുന്നതാണ് നല്ലത്. 26. വിജയങ്ങള്‍ ആഘോഷിക്കുവാനും പരാജയങ്ങള്‍ പഠിക്കുവാനുമുള്ളതാണ്. 27. ജീവിതം ഒരു സൂപ്പര്‍മാര്‍ക്കറ്റാണ്. കിട്ടുന്നതെല്ലാം വാങ്ങിക്കുകയല്ല പിന്നെയോ, നമുക്ക് ആവശ്യമുളള സാധനങ്ങള്‍ വാങ്ങിക്കുകയാണ് വേണ്ടത്. 28. നാം സുരക്ഷിതസ്ഥാനത്ത് എത്തിച്ചേര്‍ന്നു എന്നുള്ള ചിന്ത നമ്മുടെ വളര്‍ച്ചയെ ഇല്ലാതാക്കും. 29. ഞാന്‍ എന്തോ ഏതോ ആയി എന്നുള്ള ഭാവം ഉള്ളവനെക്കുറിച്ച് പ്രതീക്ഷയ്ക്ക് വകയില്ല. 30. നന്നാകുവാന്‍ ആഗ്രഹിക്കുന്നവന് ഒരു ചൊല്ല്മാത്രം മതി. എന്നാല്‍ നശിക്കുവാന്‍ ആഗ്രഹിക്കുന്നവനെ ഒരു പുന്നമരത്തിന്റെ മുഴുവന്‍ കമ്പുകള്‍ വെട്ടിഅടിച്ചതുകൊണ്ടും പ്രയോജനം ഇല്ല. 31. ഗുണദോഷം ഇഷ്ടപ്പെടാത്തവന്‍ തന്നിഷ്ടക്കാരന്‍ അവന്റെ ജീവിതം പരാജയമായിരിക്കും. 32. ജ്ഞാനിയോടുകൂടി നടക്ക നീയും ജ്ഞാനിയാകും. 33. ദൈവം ഒരുവായും രണ്ട് ചെവിയുമാണ് തന്നിരിക്കുന്നത് ആയതിനാല്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യേണം. 34. ഒരുവന്‍ ആരാണെന്ന് തിരിച്ചറിയണമെങ്കില്‍ അവന്റെ സ്നേഹിതന്‍ ആരാണെന്ന് മനസ്സിലാക്കിയാല്‍ മതി. 35. ഒരു കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ കേള്‍ക്കുന്നകാര്യങ്ങള്‍ പരത്തരുത്. 36. നാം കുഴിക്കുന്ന കുഴിയില്‍ നാംതന്നെ വീഴും എന്നുള്ള യാഥാര്‍ത്ഥ്യം അറിയാതിരിക്കരുത്. 37. മലര്‍ന്നുകിടന്ന് തുപ്പിയാല്‍ അത് നമ്മിലേക്ക്തന്നെ തിരിച്ചുവരും എന്നും ഓര്‍മ്മവേണം. 38. നമുക്ക് പലരേയും പറ്റിക്കാം പക്ഷേ ദൈവത്തേയും നമ്മുടെ മനസാക്ഷിയേയും പറ്റിക്കുവാന്‍ സാധിക്കുകയില്ല. 39. നിന്റെ മനസ്സാക്ഷി തെറ്റാണെന്ന് നിനക്ക് ബോധ്യംവരുത്തുന്ന കാര്യങ്ങള്‍ മനസാക്ഷിയെ വഞ്ചിച്ച് നല്ലതാണെന്ന് കാണരുത്. 40. ചെയ്ത തെറ്റിനെക്കുറിച്ച് കുറ്റബോധമുണ്ടെങ്കില്‍ പ്രതീക്ഷയ്ക്ക് വഴിയുണ്ട് യഥാസ്ഥാനപ്പെടുവാന്‍. 41. ഒരാള്‍ക്ക് ഗുണംചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും ദോഷം ചെയ്യാതിരിക്കുന്നതാണ് നല്ലത്. 42. നീ ചെയ്യുന്നത് നല്ലതാണോ തീയതാണോ എന്ന് ദൈവവചനമാകുന്ന ഉരകല്ലില്‍ ഉരച്ച് ശോധന ചെയ്യേണം. 43. മറ്റുള്ളവന്റെ ഉയര്‍ച്ചയില്‍ അസൂയപ്പെടാതെ സന്തോഷിക്കേണം. 44. നിന്നേക്കാള്‍ ഉയര്‍ച്ചയുള്ളവനെ നോക്കി തുലനംചെയ്താല്‍ നിരാശ ഉണ്ടാകും. എന്നാല്‍ നിന്നെക്കാള്‍ താഴ്ചയുള്ളവനെ നോക്കി തുലനംചെയ്താല്‍ സംതൃപ്തി ലഭിക്കും. 45. ശത്രുവിന്റെ വീഴ്ചയില്‍ സന്തോഷിക്കരുത്. അവന് ആപത്തുവരുമ്പോള്‍ പരിഹസിക്കരുത്. 46. മറ്റുള്ളവര്‍ നമ്മേക്കാള്‍ ശ്രേഷ്ടന്മാരാണെന്ന് എണ്ണേണം. 47. പരീക്ഷയില്ലാതെ വിജയം നേടുവാന്‍ കഴിയുകയില്ല. 48. മനുഷ്യര്‍ ഉയര്‍ത്തിയാല്‍ അവന്റെ കൈകള്‍ തളരുമ്പോള്‍ താഴേക്കിടും നിശ്ചയം. എന്നാല്‍ ദൈവം അങ്ങനെ ചെയ്യുകയില്ല. അവന്റെ ഭുജം ബലമുള്ളതാണ്. 49. ഹോശന്നാ കേള്‍ക്കുമ്പോള്‍ നിഗളിക്കരുത്. അതിന്റെ അപ്പുറത്ത് ക്രൂശിക്ക എന്ന ശബ്ദവും ഉണ്ടാകും. 50. ദൈവത്തിലല്ലാതെ മനുഷ്യനില്‍ അന്ധമായി ആശ്രയിക്കരുത്. 51. നിന്റെ കണ്ണ് കാണുന്നതിന്റെ എല്ലാം പുറകെ ഹൃദയത്തെ വിട്ടുകൊടുക്കാതെ നിയന്ത്രിച്ചാല്‍ നിനക്ക് ആത്മീയനായി ജീവിക്കാം. 52. ജീവിതത്തിലെ 90% ഉരസലും ഉണ്ടാകുന്നത് നാം സംസാരിക്കുന്നതിന്റെ രീതി കാരണമാണ്. 53. അവസരങ്ങള്‍ ലഭിക്കില്ലഎന്ന് പറഞ്ഞ് മഹാന്മാര്‍ പരാതിപ്പെടാറില്ല. 54. ആവശ്യം സൃഷ്ടിയുടെ മാതാവാണ്. 55. ശരിയെന്ന് തോന്നുന്നത് ചെയ്യാതിരിക്കുന്നത് ധൈര്യമില്ലായ്മയും ആദര്‍ശമില്ലായ്മയുമാണ്. 56. വായിക്കുന്നതല്ല പിന്നെയോ ഓര്‍മ്മിച്ചുവെക്കുന്നതാണ് നമ്മെ വിജ്ഞാനികളാക്കുന്നത്. 57. ഒരായിരംപേരെ ഒരായിരം യുദ്ധത്തില്‍ ജയിക്കുന്നതിനേക്കാള്‍ സ്വയം ജയിക്കുന്നതാണ് ഏറ്റവും വലിയ ജയം. 58. നാം വിതയ്ക്കുന്നത് മാത്രമേ നമുക്ക് കൊയ്യുവാന്‍ കഴിയുള്ളൂ എന്ന് അറിഞ്ഞിരിക്കണം. വിശുദ്ധപൌലോസ് പറയുന്നത് ഫിലി4:8 ഒടുവില്‍ സഹോദരന്മാരേ, സത്യമയത് ഒക്കെയും, ഘനമായത് ഒക്കെയും, നീതിയായതും ഒക്കെയും, നിര്‍മ്മലമായതൊക്കെയും, രമ്യമായതൊക്കെയും, സത്കീര്‍ത്തിയായതൊക്കെയും, സല്‍ഗുണമോ പുകഴ്ചയോ അതൊക്കെയും ചിന്തിച്ചുകൊള്‍വീന്‍.