Saturday, October 25, 2014

ദൈവ രാജ്യത്തിലെ ജീവിതം

  • ദൈവ രാജ്യത്തിലെ ജീവിതം      


A) അധികാര മാറ്റം

         സാത്താന്റെ സാമ്രാജ്യത്തിൽ നിന്നും നാം വിടുവിക്ക പെട്ടിരുക്കുന്നു . നാം പരിപൂർണമായും കര്ത്താവായ യേശുവിന്റെ പുതിയ അധികാരത്തിനു കീഴിലായിരിക്കുന്നു കര്ത്താവിലുള്ള പുതു ജീവിതതിൽ വിശ്വാസികളായ നാം വളരുമ്പോൾ ,യേശുവുമായുള്ള ശരിയായ ബന്ധത്തിലൂടെ മാത്രമേ ദൈവ രാജ്യ ജീവിതത്തിന്റെ ആനന്ദം അനുഭവിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് നാം കണ്ടെത്തുന്നു . ''യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും'' എഫെ 1:17 );''അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും....''ഫിലി 3:10)

                    ദൈവത്തിലുള്ള ഈ പുതു ജീവിതത്തിന്റെ ആരംഭത്തിൽ; ഈ ബന്ധം രണ്ടു നിശ്ചിത രൂപം പ്രാപിക്കുന്നു .
1) രക്ഷകൻ
          യേശുവുമായി നമുക്കുണ്ടാകാവുന്ന ഏറ്റവും ആദ്യത്തെ ബന്ധം ആണിത് . സാത്താന്റെ ഭരണത്തിൽ നിന്നും നമ്മെ രക്ഷിക്കുവാനായി , നമുക്ക് വേണ്ടി മരിച്ച രക്ഷിതാവാണ്‌ യേശു എന്ന ദർശനം നമുക്ക് ആദ്യം തന്നെ ഉണ്ടായില്ലെങ്കിൽ ,ദൈവത്തെ പിതാവും , സ്നേഹിതനും ആയി അറിയുവാൻ നമുക്ക് സാധിക്കുകയില്ല

          യേശു നമ്മെ താഴെ പറയുന്നവയിൽ നിന്നും രക്ഷിച്ചിരിക്കുന്നു

1) ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്നു രക്ഷിച്ചിരിക്കുന്നു (1 തെസ്സ 1:10 ,5:9 റോമ 5:9 )
2) സാത്താന്റെ അധികാരത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു (അപ്പൊ 26:18 ,കോലോ 1:13 എബ്രാ 2:14 , 1 യോഹ 3:8 )
3) നമ്മുടെ സ്വയത്ത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു (ഫിലി 3:19 , 2 കോരി 5:15 ,തിത്തോ 3:3-6 , 1 പത്രോ 1:18 )

2) കര്ത്താവ്

യേശുവാണ്  രക്ഷിതാവ് എന്നുള്ള അറിവ് നമ്മെ ദൈവരാജ്യത്തിലെയ്ക് കൊണ്ടുവരുന്നു . പക്ഷെ അവനുമായുള്ള നമ്മുടെ ബന്ധം അവിടെ അവസാനിക്കുന്നില്ല .

                    നാം അവന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ നാടകീയമായ മാറ്റങ്ങൾ ആ ബന്ധത്തിൽ കടന്നു വരുന്നു .ഇപ്പോൾ അവൻ നമുക്ക് വെറും രക്ഷകൻ മാത്രമല്ല ,കര്ത്താവത്രേ .- നമ്മുടെ കര്ത്താവ് ! - എന്ന് നാം മനസിലാക്കുന്നു . അവൻ അവന്റെ രാജ്യത്തിൽ രാജാവാകുന്നു (കോലോ 2:6 ) വെളിച്ചത്തിന്റെ രാജ്യത്തിൽ നാം പ്രവേശിക്കുമ്പോൾ നാം എന്തിനു വേണ്ടി സൃഷ്ടിക്കപെട്ടിരിക്കുന്നുവോ - കര്ത്താവും ആയുള്ള സ്നേഹ ബന്ധത്തിനായി -- അതിന്റെ ആനന്ദം നാം അനുഭവിക്കും . അതിന്റെ ഭലമായി യേശു നമ്മുടെ ജീവിതത്തിൽ കര്ത്രുത്തം വഹിക്കുമ്പോൾ അവന്റെ രാജാധികാരം നമ്മുടെ ജീവിതങ്ങളെ പാപ ചുഴിയിൽ നിന്നും കര കയറ്റി ദൈവിക സമാധാനവും ചിട്ടയും ഉള്ളതാക്കുന്നതായി നമുക്ക് അനുഭവപെടുന്നു (1 കോരി 8:6 ,കൊലൊ 2:9,10 )

B ) മാതൃകാ പൗരൻ

'ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ'.(ഫിലി 2:5 ) യേശു ദൈവ രാജ്യത്തിന്റെ രാജാവെങ്കിലും ഒരു ദാസൻ ആയി  .ദൈവ രാജ്യത്തിലെ യഥാർത്ഥ  പൗരൻ എപ്രകാരം  ആയിരിക്കണം എന്നതിനു അവൻ തന്നെയാണ് ഉദാഹരണം .''നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.'' (യോഹ 13:13-15 )

C) രാജാവിന്റെ പ്രജകൾ

ക്രിസ്തുവിന്റെ രാജ്യത്തിലെ അംഗങ്ങൾ ആകുമ്പോൾ നാം അവനുമായി ഒരു യജമാന -ദാസ ബന്ധത്ത്തിലെയ്ക് പ്രവേശിക്കുന്നു( മാത്താ  6:24 )''രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.''

യേശു അവന്റെ പിതാവിന്റെ ഇഷ്ട്ടം ചെയ്‌വാൻ അത്രേ വന്നത് .''ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ലഅപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‍വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു..(എബ്രാ 10:5-9 )
തന്റെ ദൈന്യം ദിന ജീവിതത്തിലൂടെ ദൈവ രാജ്യത്തിലെ ജീവിത രീതി എന്തെന്ന് അവൻ കാണിച്ചുതന്നു ;- ദൈവത്തിനു പ്രസാധകരമായ ജീവിതം നയിച്ചുകൊണ്ട്.   ''മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.'' (എഫെ 5:8-10 ) അവനു ഒരു  ദാസ്യ ഹൃദയം ഉണ്ടായിരുന്നതു പോലെ നമുക്കും ഒരു ദാസ്യ ഹൃദയം ഉണ്ടായിരിക്കണം .

പല ക്രിസ്ത്യാനികൾക്കും , ദാസൻ  എന്ന  ആശയം ഇഷ്ടമല്ല ; കാരണം ദാസൻ  എപ്പോളും മറ്റൊരാളെക്കാൾ  താഴ്ന്നവൻ എന്ന ചിന്ത തന്നെ.എന്നാൽ പരസ്പര വിരുദ്ധമെന്ന് തോന്നാവുന്ന നാല് പ്രസ്താവനകൾ നമുക്ക് വെധപുസ്തകത്ത്തിൽ കാണാം


1) അടിമത്തത്തിൽ സ്വാതന്ത്ര്യം ഉണ്ട്

എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.(റോമ  6:22) (2 കൊരി 3:17 ), (എഫെ 6:6-7 ), (1 പത്രോ 2:16 ) എന്നിവയും വായിക്കുക

2) ദാസൻ ആയിരിക്കുന്നതിൽ മഹത്വം ഉണ്ട്

നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.(മത്താ 23:11-12 ) നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണംനിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം..(മത്താ 20:26-27 )(മർക്കോ 9:35 ) (മർക്കോ 10 :43) (യോഹ 12:26 )

3) താഴ്മയിൽ വലിപ്പം ഉണ്ട്

ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.(മത്താ 18:4) (ലുക്കോ 18:14 സദ്രിശ്യ 29:23 യാക്കോബ് 4:10 1 പത്രോ 5:5,6 മത്താ 19:30) എന്നിവയും വായിക്കുക

4) കീഴ്പെടലിൽ അധികാരമുണ്ട്‌

യേശുവിന്റെ അടുക്കൽ  വന്ന റോമൻ ശധാതിപൻ ഈ തത്വം മനസിലാക്കിയിരുന്നു . അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു
എനിക്കു തോന്നീട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യംവരും.ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു: പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു: വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു. (ലുക്കോ 7:7,8 ) അധികാരത്തിന്റെ ശക്തി എന്തെന്നു അറിയാമായിരുന്ന ശതാധിപനു അധികാരം ഉണ്ടായിരുന്നതിനാൽ അവൻ ആ അധികാരം പ്രദർശിപ്പിച്ചു . അതിനാൽ യേശുവിന്റെ അധികാരത്തിനു കീഴടങ്ങാൻ സാധിച്ചു  ''ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും''.(യാക്കോ 4:7 )

                ദൈവത്തോടുള്ള കീഴടക്കവും അനുസരണവും ഉള്ള മനോഭാവം ആണ് ദൈവ രാജ്യത്തിലെ ജീവിത രീതി  (മത്താ 12:50 , എഫെ 6:6 , എബ്രാ 12:21 , 1 യോഹ 2:17 ,1 തെസ്സ 4:1 ) എന്നിവ നോക്കുക . നാം ദൈവത്തിനു കീഴടങ്ങേണ്ടത്‌ മനസില്ലാ മനസോടെ അല്ല , കടമനിറവേറ്റണമല്ലോ എന്ന ഭാവത്തലും അല്ല ,പിന്നെയോ ;താഴെ പറയുന്ന മൂന്നു കാര്യങ്ങളാൽ ആണ്

1) ദൈവം നമുക്കായി ചെയ്ത സകല കാര്യങ്ങൾ കൊണ്ടും (റോമ  12:1 ,എഫെ 4:1 , തിത്തോ 3:4-7)

2)  അങ്ങനെ ചെയ്യുമ്പോൾ നാം  സംത്രിപ്തരാകും (സങ്കി 40:8)

3) സ്നേഹത്താൽ (യോഹ 14:15 , യോഹ 5:3)

D) ദൈവ രാജ്യത്തിന്റെ ഭലം
      തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണംഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ.(1 തെസ്സ 2:11,12 )(2 തെസ്സ 1:5 )

                      മത്തായി 21:43 ൽ  ദൈവരാജ്യം  'ഫലം കൊടുക്കുന്ന ജാതിക്കു ള്ളതു എന്ന് പറയുന്നു.ദൈവരാജ്യത്തിന്റെ ഭലങ്ങൾ ഏവ എന്ന് പല വേദ ഭാഗങ്ങളും വിവരിക്കുന്നു .

* സ്നേഹം,സന്തോഷം , സമാധാനം  (ഗലാ 5:22,23 )

* സത്ഗുണം , നീതി ,സത്യം (എഫെ 5:9 , യാക്കോ 3:13-17 )

* നീതി, സമാധാനം ,സന്തോഷം (റോമ 14:17 എബ്രാ 12:11)
                     നാം ദൈവത്താൽ സൃഷ്ടിക്ക പെട്ടതിനാൽ അവന്റെ രാജ്യത്തിനായും ദൈവ രാജ്യത്തിലെ ജീവിത രീതിക്കായും കൂടി സൃഷ്ട്ക്കപെട്ടിരിക്കുന്നു

            പരിശുദ്ധാൽമാവ് നമ്മിൽ നിവര്ത്തിച്ച വീണ്ടും ജനനം എന്ന  അത്ഭുതത്തിന്റെ ബാഹ്യ പ്രവര്ത്തനം മാത്രമാണ് ദൈവ രാജ്യത്തിന്റെ ഭലങ്ങൾ ''ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ'', (ഗലാ 5:22 ) അങ്ങനെ ഇപ്പോൾ നാം എന്തായി തീർന്നിരിക്കുന്നുവൊ അപ്രകാരം ജീവിക്കുക എന്നതാണ് ദൈവ രാജ്യത്തിലെ പൗരന്റെ  കര്ത്തവ്യം . ''പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും''...(1 പത്രോ 2:11 )’’നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും…’’ (കൊലൊ 1:10 ) (കോലോ 2:6 , എഫെ 4:1 എഫെ 6:8-10 ) എന്നിവയും വായിക്കുക

യേശു ക്രിസ്തു ചെയ്തത് പോലെ എന്റെ ജീവിതം മറ്റുള്ളവർക്കായി സമര്പ്പിക്കുമെന്നും കൃസ്തുവിനെയും മറ്റുള്ളവരെയും സേവിക്കുവാൻ സന്മനസും, സന്തോഷവും ഉള്ള ദാസൻ ആയി ജീവിക്കുവാനും ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ എന്ന പ്രാര്തനയോടെ 
                                                                                                                                                   നിങ്ങളുടെ സഹോദരൻ  ബിജു ഡോമിനിക്

No comments:

Post a Comment