- അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.(അപ്പൊ : പ്ര 4:33 )അവിടെനിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.(അപ്പൊ : പ്ര 14:26 )
ആദിമ വിശ്വാസികൾ ദൈവ കൃപയുടെ അനുഭവത്തിനു ഇത്രയേറെ പ്രാധാന്യം കല്പിചിരുന്നത് എന്ത് കൊണ്ട് ?.പവ്ലോസും , ബര്ന്നബാസും ,പിന്നിട് പവ്ലോസും ശിലാസും തങ്ങളുടെ സുവിശേഷികരണ യാത്രകൾ പുറപ്പെടുമ്പോൾ അവരുടെ മേൽ ദൈവ ക്രുപയ്ക്കായ് അന്ത്യോക്ക്യ സഭ പ്രാര്തിച്ചത് എന്ത് കൊണ്ട്.?
1) എന്താണ് കൃപയുടെ അർഥം
കൃപ എന്നാ വാക്കുകൊണ്ട് സാധാരണ നാം മനസിലാക്കുന്നത് . ദൈവം നമുക്ക് നല്കുന്ന അർഹിക്കാത്ത ആനുകൂല്യം എന്നാണ് . അതായത് പാപികളും ന്യായ വിധിക്ക് യൊഗ്യരുമെങ്കിലും ദൈവം സ്നേഹത്തോടെ നമ്മെ കടാക്ഷിച് നമുക്ക് പാപ ക്ഷമ തന്നിരിക്കുന്നു . ഇത് കൊണ്ട് അർഥം പൂര്തിയാകുന്നില്ല . " ദൈവത്തിന്റെ പ്രാപ്തി നല്കുന്ന ശക്തി" എന്നും ഈ വാക്കിനു അർഥം ഉണ്ട്
നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.(2 തെസ്സ 2 :16,17 )
അവന്റെ കൃപയാൽ നാം ദൈവ കുടുംബത്തിലെയ്ക് സ്വീകരിക്ക പെട്ടിരിക്കുന്നു . എന്ന് മാത്രമല്ല , ക്രിസ്തീയ ജീവിതം നയിക്കുവാൻ നമുക്കാവശ്യം ആയ ശക്തി നല്ക പെടുകയും ചെയ്യുന്നു .ഓരോ വിസ്വാസിയിലും കാണപ്പെടുന്ന ദൈവ കൃപയുടെ രണ്ടു വശങ്ങളെ കുറിച്ച് വേദ ഭാഗങ്ങൾ സൂചിപ്പിക്കുന്നു .
1) ദൈവം തരുന്ന അനർഹമായ ആനുകൂല്യം
കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.(എഫെ 2:8,9)
2)ദൈവത്തിന്റെ പ്രാപ്തി നല്കുന്ന ശക്തി
നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.( എഫെ 1 :4-6 )
രക്ഷയുടെ അനുഭവത്തിൽ ദൈവം നല്കുന്ന അനർഹമായ ആനുകൂല്യം ( നാം അർഹിക്കുന്നില്ലെങ്കിലും നമുക്ക് ലഭിക്കുന്ന പാപ ക്ഷമയും അതുമൂലം ദൈവവും ആയി ഉണ്ടാകുന്ന പുനരൈക്യവും )പ്രകടമാകുന്നത് കൂടാതെ ദൈവത്തിന്റെ പ്രാപ്തി നല്കുന്ന ശക്തിയും നമുക്ക് ലഭിക്കുന്നു . ഈ ശക്തിയിലൂടെ മാത്രമേ നമുക്ക് രൂപാന്തരം പ്രാപിക്കാൻ സാധിക്കുകയുള്ളൂ
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.(2 കൊരി 5:17)
ദൈവവും ഒത്തു നാം നടക്കുന്ന അത്രയും കാലം ഈ കൃപയുടെ തത്വം നിലനില്ക്കും . നാം അർഹിക്കതതെങ്കിലും . നമുക്ക് ലഭിക്കുന്ന ഈ ദൈവിക ശക്തിയാലത്രേ , ജീവിതത്തിന്റെ എല്ലാ മേഘല കളിലും നമുക്ക് വളര്ന്നു ശക്തി പെടുവാൻ സാധിക്കുന്നത് .
''കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. (2 പത്രോ 3:18)''
A) വിശ്വാസത്തിന്റെ നായകന്മാർക്ക് ലഭിച്ച ക്രുപ
വേദ പുസ്തകത്തിലുടനീളം നിരവധി സ്ത്രീ പുരുഷന്മാരുടെ ജീവിതങ്ങളിൽ ദൈവ ക്രുപയുടെ പ്രയൊഗശക്തി വെളിപ്പെടുന്നത് കാണുവാൻ കഴിയും. സ്വന്തം ബലഹീനതകളും കഴിവില്ലായ്മയും ഉണർന്നുകൊണ്ടായിരുന്നു വിശ്വാസ നായകന്മാർ ഒരൊരുത്തരും ദൈവവുമൊത്തുള്ള തങ്ങളുടെ ജീവിതം ആരംഭിച്ചത്.
ദൈവ ക്രുപയും പ്രാപ്തി നൽകുന്ന ശക്തിയും തങ്ങളിൽ പ്രവർത്തിക്കുവാൻ അവർ അനുവധിച്ചത് കൊണ്ടു മാത്രമാണു അവർ എങ്ങനെ ഉള്ളവർ ആകണം എന്ന് ദൈവം ആഗ്രഹിച്ചുവൊ അങ്ങനെ ആയി തീരുവാൻ അവർക്ക് കഴിഞ്ഞതും ദൈവിക പദ്ധതിയും ഉദ്ധെശവും അവരുടെ ജീവിതങ്ങളിൽ നിറവേറുവാൻ സാധിച്ചതും.
1) ക്രുപ നിറഞ്ഞ മോശയുടെ ജീവിതം
(പുറപ്പാട് 3:11-13; 4:1-13 എന്നിവ വായിക്കുക).ദൈവം മോശയൊട് ചെയ്യാൻ കൽപിച്ചത് ഒരു ചെറിയ ജോലി ആയിരുന്നില്ല അന്നത്തെ ' അധിശ ' സാമ്രാജ്യമായിരുന്ന മിസ്രയിം ദോഷം നിറഞ്ഞ ഒരു രാഷ്‌ട്രം ആയിരുന്നു ഫറവോൻ ദൈവിക അധികാരം എന്ന് അവകാശപെട്ടുകൊണ്ട് പൈശാചിക ഭരണം ആണ് നടത്തിയിരുന്നത് . അന്ന് അറിയപെട്ടിരുന്ന എല്ലാ ലോക രാഷ്ട്രങ്ങളും ഫറവോനെ ഭയപെട്ടിരുന്നു .
അടിമ വേല ചെയ്തിരുന്ന 30 ലക്ഷം ഇസ്രയേൽ മക്കളെ വിട്ടയക്കുവാൻ ഫറവോനോട് പറയുവാൻ മോശയെ ദൈവം നിയോഗിച്ചപ്പോൾ തന്റെ ബലഹീനതകളെ കുറിച്ചും കഴിവുകേടിനെ കുറിച്ചും ബോധവാനായിരുന്ന മോശയുടെ പ്രതികരണം ഇപ്രകാരം ആയിരുന്നു
1) ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു. (പുറ 3:11 )
2) അവന്റെ നാമം എന്ത് (പുറ 3:13)
3) അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: (പുറ 4:1 )
4) ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; (പുറ 4:10 )
5) കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.: (പുറ 4:13 )
എന്നാൽ ദൈവ കൃപയാൽ മോശ മിസ്രയിമിലെയ്ക് പോകുക തന്നെ ചെയ്തു . അടയാളങ്ങളാലും , അല്ഭുതങ്ങലാലും ഇസ്രയെൽമക്കളെ ദൈവ കല്പന പ്രകാരം വിടുവിച്ചു കൊണ്ടുവന്നു .
2) ദൈവ കൃപ ഗിധയോന്റെ ജീവിതത്തിൽ
(ന്യായ 6:1-24 വരെ വായിക്കുക ) ആക്രമിക്കുന്ന മിധ്യാന്യ പടയാളികളുടെ കയ്യില നിന്നും തന്റെ ജനങ്ങളെ മോചിപ്പിക്കുവാൻ ദൈവം ഗിധയോനെ നിയോഗിച്ചു . പല വർഷങ്ങൾ ആയി പരാചയം മാത്രം അറിഞ്ഞിരുന്ന യിസ്രായേൽ ജനതയെ മോചിപ്പിക്കുവാൻ പറഞ്ഞപ്പോൾ ഉണ്ടായ അവിശ്വാസം വാ :13 ൽ നമുക്ക് കാണാം ''ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.'' (ന്യായാ 6:13 )
ദൈവം അവനു ദൈര്യം പകർന്ന് അവനോടുകൂടെ ഇരിക്കാമെന്നും വാഗ്ദ്ധത്തം ചെയ്തപ്പോളും ഗിധയോൻ ഇപ്രകാരം ആണ് മറുപടി പറഞ്ഞത് അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു.(ന്യായ 6:15)
ഭയവും , ബലഹീനതയും ഉണ്ടായിരുന്നിട്ടും ദൈവ കൃപയാൽ ഗിധയോൻ യിസ്രായേലിനെ രക്ഷിച്ചു .- അതും ഒരു ചെറിയ സംഗം ആളുകളെ ഉപയോഗിച്ച് ! ദൈവ കൃപയാലത്രേ ഇത് സാധ്യമായത് .
3) കൃപ പൗലൊസ് അപ്പോസ്തോലന്റെ ജീവിതത്തിൽ
(അപ്പൊ 15:40) വായിക്കുക പൗലൊസും ശീലാസും തങ്ങളുടെ സുവിശേഷികരണ യാത്ര ആരംഭിക്കുന്നതിനു മുന്പ് അത്യോക്യ സഭ അവര്ക്കായി പ്രാര്തിക്കുകയും ''കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു''
2 കൊരിന്ത്യർ 11 : 22 -33 വരെയുള്ള വാക്യങ്ങളിൽ’(‘’അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു; മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു? പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു. എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.’’)
പൗലൊസ് തന്റെ അനുഭവങ്ങൾ വിവരിച്ചിരിക്കുന്നു പൗലൊസിനെ ആദ്യം ദൈവ കൃപയിൽ ഭരമെല്പിചതിന്റെ പൊരുൾ നമുക്ക് മനസിലാക്കവുന്നതെ ഉള്ളു . തനിക്കു നേരിടാവുന്ന തടസങ്ങളെ അതിജീവിക്കുവാൻ അതാവശ്യമായിരിക്കുന്നു . തന്റെ ബല ഹീനതകളെ ദൈവ മുൻപിൽ ഏറ്റു പറഞ്ഞപ്പോൾ ദൈവം നല്കിയ മറുപടിയിൽ നമുക്കും ഒരു വലിയ വാഗ്ദത്തം അടങ്ങിയിരിക്കുന്നു .
''അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു ............''(1 കൊരി 12:9)
4) നമ്മുടെ ജീവിതങ്ങളിലെയ്ക്കുള്ള കൃപയുടെ പ്രവാഹം
നാം ദൈവവുമായുള്ള ബന്ധത്തിലായിരിക്കുമ്പോൾ - ദിനം തോറും അവനോടൊപ്പം നടക്കുമ്പോൾ തന്നെ - നമ്മെ കീഴടക്കുവാൻ ശ്രമിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട് . ഈ വിഷമ സന്ധിയിൽ നാം അവന്റെ വചനത്തെ അനുസരിക്കുക . അനുസരിക്കുന്നതിലൂടെ നമ്മുടെ വിശ്വാസം പ്രകടമാക്കണം .
നമ്മുടെ സാഹചര്യങ്ങൾ എന്ത് തന്നെ ആയിരുന്നാലും നാം അവന്റെ വചനത്തെ വിശ്വസിക്കുന്നു എന്ന് ഇത് തെളിയിക്കുന്നു . നമ്മുടെ വിശ്വാസത്തിനുള്ള ദൈവിക പ്രതികരണം ആണ് കൃപ '- ഏതൊരു പ്രതിസന്ധിയിലും വിജയം വരിക്കുവാനുള്ള അവന്റെ പ്രാപ്തി നല്കുന്ന ശക്തി '
B) രണ്ടു പ്രധാന വാഗ്ദ്ധത്തങ്ങൾ
1) ക്രുപാസനത്തിനടുത്തെയ്ക് ദൈര്യത്തോടെ നമുക്ക് ചെല്ലാം
എബ്രാ 4:16 -''അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.''
2) പ്രാപ്തനായ ദൈവം
2 കൊരി 9:8 -''നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.''
ദൈവം തന്റെ കൃപയാൽ ഏവരെയും നിറയ്കട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ ബ്രദർ : ബിജു ഡൊമിനിക്ക്

No comments:
Post a Comment