Tuesday, November 24, 2015

എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. (യാക്കോ 1:19)

എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. (യാക്കോ 1:19) സാഹചര്യങ്ങളുടെ സമ്മർദങ്ങൾ പലരെയും കൊപിക്കുവാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ കൊപിക്കുമ്പോൾ തന്റെ സമയവും ഊര്ജവും വെറുതെ പാഴാക്കുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കുന്നവർ ബുദ്ധിശാലികൾ തന്നെയാണ്. കോപം കൊണ്ട് എത്ര ബന്ധങ്ങളാണ് നഷ്ടപ്പെടുന്നത്? കോപത്തിൽ നാം പറയുന്നതൊക്കെ മറ്റുള്ളവര് മറക്കണം എങ്കിൽ എല്ലാവരും ഈശ്വര തുല്യരാകണം അത് സംഭാവ്യവുമല്ല, അതുകൊണ്ട് കോപം നിയന്ത്രിക്കുക തന്നയാണ് ഉത്തമം. ഇനി കോപം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇതൊന്നു പരീക്ഷിക്കുക, ഒരു ദീര്ഖ നിശ്വാസം എടുക്കുക, എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒന്ന് ചിന്തിക്കുക, ഉത്തമം എന്ന് തോന്നിയാൽ മാത്രം സംസാരിക്കുക അല്ലെങ്കിൽ മൌനം അവലംബിക്കുക, ഒരു മണിക്കൂറ കഴിഞ്ഞു മറുപടി കൊടുക്കാം എന്നാ ചിന്തയില സ്ഥലം വിടുക. വ്യത്യാസം അനുഭവിച്ചറിയൂ.

No comments:

Post a Comment