ഇന്നത്തെ വചന ചിന്ത
********************
എബ്രാ 1:1,2
"ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി."
ഈ വചനങ്ങൾ എബ്രായ ലേഘനത്തിന്റെ പ്രധാന വിഷയം ഉറപ്പാക്കുന്നു. പണ്ട് പ്രവാചകന്മാർ മുഘാന്തരം സംസാരിച്ചു. എന്നാൽ ഇപ്പോൾ ദൈവം സകലത്തിലും ശ്രേഷ്ടനായ തന്റെ പുത്രൻ -യേശു മുഘാന്തരം നമ്മോട് സംസാരിച്ചിരിക്കുന്നു. സ്വന്തം പുത്രൻ മുഘാന്തരമുള്ള ദൈവത്തിന്റെ വചനം ആത്യന്തികമാണു. ദൈവത്തിന്റെ മുൻ വചനങ്ങളെ അത് നിവർത്തിയാക്കുകയും അവയെ അതിശയിക്കുകയും ചെയ്യുന്നു. പ്രവാചകന്മാർക്കോ ദൂതന്മാർക്കോ ഒന്നിനും തന്നെ ക്രിസ്തുവിനുള്ളതിനെക്കാൾ യാതൊരു അധികാരവുമില്ല. നിത്യ രക്ഷയ്കുള്ള ഏക മാർഗ്ഗം ക്രിസ്തുവാണു . ദൈവത്തിനും മനുഷ്യനും മദ്ധ്യെ ഉള്ള ഏക മദ്ധ്യസ്തനും ക്രിസ്തു തന്നെ. ക്രിസ്തുവിനെകുറിച്ചുള്ള ഏഴുവലിയ വെളിപ്പാടുകൾ അവതരിപ്പിച്ചു കൊണ്ട് ക്രിസ്തുവിന്റെ പരമാധികാരത്തെ ഉറപ്പിക്കുന്നു.

No comments:
Post a Comment