Thursday, November 6, 2014

അപ്പോസ്തോല പ്രവർത്തികൾ (ബിജു ഡൊമിനിക്ക്)


മൂന്നാം വാക്യത്തിൽ 'താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു'(അപ്പൊ.1:3 ) (മത്തായി 28:9 ൽ ക്രിസ്തുവിന്റെ ഉയർത്തെഴുന്നെല്പിനെയും പ്രത്യക്ഷതയെയും പറ്റി പറഞ്ഞിരിക്കുന്നത് നോക്കുക
അപ്പൊ 1:4 'പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;' പിതാവ് വാഗ്ദത്തം ചെയ്തിരുന്ന ദാനം (യോവേ 2:28,29 മത്താ 3:11 ) പരിശുട്ധാല്മാവിനാലുള്ള സ്നാനം ആണ് അഞ്ചാം വാക്യം നോക്കുക ആ വാഗ്ദത്ത നിവർത്തി നിർവചിച്ചിരിക്കുന്നത് 'പരിശുട്ധാല്മ നിറവ് എന്നതാണ് അപ്പൊ 2:4 അങ്ങനെ ആൽമ സ്നാനവും പരിശുട്ധാല്മാവിന്റെ നിറവും ചില സമയങ്ങളിൽ പരസ്പര പൂരകങ്ങളായി അപ്പോസ്തോല പ്രവർത്തിയിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം ,
പരിശുദ്ധാല്മ സ്നാനം ഒരു കാരണവശാലും വീണ്ടും ജനനത്തിങ്കൽ പരിശുട്ധാല്മാവിനെ സ്വികരിക്കുന്നതുമായി താധാല്മ്യം ചെയ്യുവാൻ പാടുള്ളതല്ല പലപ്പോളും കാലഘട്ടങ്ങൾ കൊണ്ട് വേർതിരിക്ക പെടുന്ന ആല്മാവിന്റെ രണ്ട് വ്യത്യസ്ത പ്രവര്തികലാണ് ഇവ .
അപ്പൊ 1:5 പരിശുട്ധാല്മാവ് കൊണ്ട് 'കൂടെ ' എന്ന പദം ‘എൻ ‘(en) എന്ന യവന പദത്തിന്റെ , പരിഭാഷയാണ് ,അത് പലപ്പോളും 'കൂടെ ' എന്നും പരിഭാഷ ചെയ്യപെടുന്നു . അത് പലരും 'പരിശുട്ധാല്മാവിൽ സ്നാനമേൽക്കും ' എന്ന് പറയുന്നതിൽ താല്പര്യ പെടുന്നു . അതുപോലെ , 'വെള്ളം കൊണ്ടും സ്നാനം എല്ക്കണം 'എന്നുള്ളത് വെള്ളത്തിൽ സ്നാനം എൽക്കും എന്ന് 'പരിഭാഷ പെടുത്താം . യേശു തന്നെ വിശ്വാസികളെ പരിശുദ്ധാല്മാവിനാൽ സ്നാന പെടുത്തുന്നു
അപ്പൊ 1:8 'നിങ്ങൾ ശക്തി ലഭിച്ചിട്ടു '-
പ്രവർത്തികളുടെ പുസ്തകത്തിലെ താക്കോൽ വാക്യം ആണിത് .ക്രിസ്തുവിന്റെ സാക്ഷി ആയിരിക്കുവാനുള്ള ശക്തി പ്രാപിക്കുക എന്നതാണ് പരിശുദ്ധാല്മ സ്നാനത്തിന്റെ പ്രഥമ ലക്ഷ്യം , അവനിൽ നിന്നും നഷ്ടപ്പെട്ട് പോയവരെ കണ്ടെത്തി ക്രിസ്തുവിന്റെ എല്ലാ കല്പനകളും പാലിക്കുവാൻ പഠിപ്പിക്കേണ്ടത് ആവശ്യമാണ് .ആത്യന്തികമായി ക്രിസ്തു അറിയ പെടുകയും ,സ്നേഹിക്ക പെടുകയും,ആദരിക്ക പെടുകയും,സ്തുതിക്ക പെടുകയും ചെയ്യണം.ദൈവ ജനത്തിന്റെ കർത്താവായി ക്രിസ്തു അറിയപെടെണം . മത്താ 28:12-20 ,ലൂക്കോസ് 24:49,യോഹ 5:23,യോഹ 15:26,27,
1) 'ശക്തി '(ഗ്രീക്ക് -ഡുനാമിസ് )അർത്ഥമാക്കുന്നത് ശക്തിക്കും കഴിവിനും ഉപരിയായി ; ക്രീയയിലും ,പ്രവർത്തിയിലും ഈ ശക്തി നിയോഗിക്ക പെടുന്നുപരിശുദ്ധാല്മാവിലുള്ള സ്നാനം വ്യക്തിപരമായി പരിശുദ്ധാല്മാവിന്റെ ശക്തി ഓരോ വിശ്വാസിയുടെയും ജീവിതത്തിലേയ്ക് കൊണ്ട് വരുന്നു .
2) ഈ വാക്യത്തിൽ ലൂക്കൊസ് പരിശുദ്ധാല്മ സ്നാനത്തെ വ്യക്തിപരമായ രക്ഷയോടും വിണ്ടും ജനനത്തോടും ബന്ധപെടുത്താത്തത് ശ്രദ്ധിക്കുക , എന്നാൽ സ്വാധീന ശേഷിയുള്ള സാക്ഷി ആകുവാൻ വേണ്ടി വിശ്വാസിയോട് അത് ബന്ധപെടുത്തിയിരിക്കുന്നു .
3) രക്ഷിക്കുവാനുള്ള ക്രിസ്തുവിന്റെ പ്രവർത്തിയെയും അവന്റെ ഉയർത്തെഴുന്നെല്പിനെയും സാക്ഷീകരിക്കുകയും വിളംബരം ചെയ്യുകയും എന്നതാണ് പരിശ്ദ്ധാല്മാവിന്റെ പ്രാഥമിക കർത്തവ്യം .അതുപോലെ തന്നെ ശക്തിയോടെ വിശ്വാസിയിലെയ്ക് കടന്നു വരുന്നതും (അപ്പൊ 2;14-42)എങ്ങനെയാണ് പരിശുദ്ധാല്മാവ് സാക്ഷികരിക്കുക എന്നതും അത് നമ്മുടെ വ്യക്തി പരമായ ജീവിതത്തിൽ എങ്ങനെ സ്വാധീനിക്കുന്നു എന്നതും,പരിശോധിക്കുക .
അപ്പൊ 1:8 -നിങ്ങൾ 'സാക്ഷികൾ ആകും' പരിശുദ്ധാല്മ സ്നാനം,യേശുക്രിസ്തു കർത്താവും രക്ഷിധാവും ആണെന്ന് പ്രസംഗിക്കുവാനുള്ള ശക്തി നൽകുക മാത്രമല്ല കൂടുതൽ ഭലപ്രധമായ സാക്ഷി ആയി തീരുവാനും ശക്തി നല്കുന്നു . എന്തുകൊണ്ടെന്നാൽ ശക്തവും ആഴമേറിയതുമായ ഒരു ബന്ദം പിതാവിനോടും,പുത്രനോടും,പരിശുദ്ധാല്മാവിനോടും നമുക്ക് ഉണ്ടാകുന്നു ,

Friday, October 31, 2014

എന്താണ് ആരാധന

എന്താണ് ആരാധന                                    (ബിജു ഡൊമിനിക്ക്)

A
) ദൈവത്തെ വാഴ്ത്തുക
    എൻ  മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.

(സങ്കി   103:1) നമ്മുടെ സ്രിഷ്ട്ടാവിനെ വാഴ്ത്തുവാൻ ഉള്ള കഴിവ്  നല്കിയിരിക്കുന്നു .എന്നത് വിസ്മയകരമായ കാര്യമാണെങ്കിലും , വേദപുസ്തകം ആവര്ത്തിച്ച് അതിനായി നമ്മെ ആഹ്വാനം ചെയ്യുന്നു . നമ്മുടെ സ്തുതികളാലും ആരാധനകളാലും നാം യഹോവയെ വാഴ്ത്തുന്നു .(സങ്കി 34:1-3 )

B ) സ്തുതി
          ആദരവിന്റെയും ബഹുമാനത്തിന്റെയും ഒരു പ്രകടനമാണ് സ്തുതി . നാം ഒരാളെ സ്തുതിക്കുമ്പോൾ വ്യക്തിയെ കുറിച്ച് എത്ര വിസ്മയത്തോടെ നാം ചിന്തിക്കുന്നു എന്നും , അദ്ദേഹം എത്ര വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു എന്നും നാം പറയുന്നു .കര്ത്താവിനെ കുറിച്ചും അപ്രകാരം തന്നെ . ദൈവത്തിന്റെ അധികാരത്തെയും ,സ്വഭാവത്തെയും അംഗികരിക്കുന്നതത്രെ സ്തുതി
നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. (സങ്കി .63:3, 4 )
1) നാം എന്തിനാണ് ദൈവത്തെ സ്തുതിക്കുന്നത് ?
   aഅവൻ ആരാണെന്ന് അറിയാം എന്നത് കൊണ്ട്...ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ. (സങ്കി 47:6,7 )
   b) അവന്റെ പ്രവർത്തികൾ കാരണം :
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നുഅവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.;(സങ്കി 103:1-5 )

 2) ദൈവത്തെ സ്തുതിക്കുന്നതാര് ?
   a) ദൈവത്തെ അന്വേഷിക്കുന്നവർ- -''യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും''.(സങ്കി 22:26)
   b) ജീവനുള്ളതൊക്കെയും --''ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;യഹോവയെ സ്തുതിപ്പിൻ'' (സങ്കി150 :6 )
 3) എപ്പോളാണ്  ദൈവത്തെ സ്തുതിക്കേണ്ടത്‌ ?
   a) എല്ലാ കാലത്തും ''ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ   നാവിന്മേൽ ഇരിക്കും''.(സങ്കി34:1 )

   b) എല്ലാ സാഹചര്യങ്ങളിലും---എപ്പോഴും സന്തോഷിപ്പിൻഇടവിടാതെ പ്രാർത്ഥിപ്പിൻ  എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. (1 തെസ്സ 5:16-18 )

4)എവിടെ എല്ലാം നാം ദൈവത്തെ സ്തുതിക്കണം ?.
   a) ദൈവ ജനത്തിന്റെ മദ്ധ്യേ---ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും (എബ്രാ 2:12 )
   b) രാജ്യങ്ങൾക്ക് ( വംശങ്ങൾക്ക് ) മദ്ധ്യേ---കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും. (സങ്കി  57:9 )
   c) നമ്മുടെ കിടക്കമേൽ---എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ (സങ്കി 63:4-6)
    C)ആരാധന
 ആദരവിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ് സ്തുതി എങ്കിൽ സ്നേഹത്തിന്റെയും ആരാധ്യതയുടെയും പ്രകടനമാണ് ആരാധന . ഒരാളെ സ്നേഹിക്കാതെ തന്നെ അയാളെ അംഗികരിക്കുവാനും ബഹുമാനിക്കുവാനും സാധിക്കും . എന്നാൽ കര്ത്താവിനോടുള്ള സ്നേഹത്താൽ മാത്രമേ നമുക്കു അവനെ ആരധിക്കാവു .നമ്മുടെ ജീവനും ഹൃദയവും മുഴുവനായി അവനു സമർപ്പിച്ചാൽ മാത്രമേ നമുക്ക് അതിനു സാധിക്കുകയുള്ളൂ .
           ‘’അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു. (മർക്കോ 12:33 )
                   പഴയ നിയമത്തിലെ ഇസ്രയേൽ ജനതയുടെ മതാനുഷ്ടാനങ്ങളും ,ആചാരങ്ങളും ദൈവത്തിനു അനിഷ്ട്ടമായി തീർന്നത് അവരുടെ ഹ്ര്യദയം അവനിൽ നിന്ന് അകലെ ആയിരുന്നതിനാൽ ആയിരുന്നു .(യെശ 1:10-15 )(യെശ 29:13 ) ഇന്നും ഹൃദയാന്തർഭാഗത്ത് നിന്ന് വരുന്ന ആല്മാർതവും  ഹൃദയാങ്ങവുമായ ആരാധന മാത്രമേ അവൻ ആഗ്രഹിക്കുന്നുള്ളൂ .
             സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ 4:23,24 ) (യോഹ 4:26 )

 1)ആൽമാവിൽ
നമ്മുടെ ആൽമാവ് ( അകത്തെ മനുഷ്യൻ ) എന്ന് വിളിക്ക പെടുന്നു (എഫെ 3:16 ) പരിശുട്ധാല്മാവിന്റെ പ്രേരണയാൽ അകത്തെ മനുഷ്യൻ ദൈവത്തോട് ആദരവും സ്നേഹവും പ്രകടിപ്പിക്കുമ്പോൾ അത് ആരാധന ആയി തീരുന്നു
ഉച്ചരിക്ക പെടുന്ന വാക്കുകൾ ആയോ , സ്നേഹ ഗീതങ്ങളായോ, നിശബ്ദമായോ , ആരാധന രൂപം പ്രാപിക്കാം
                  യഥാർത്ഥ ആരാധനയിൽ നമ്മുടെ ആൽമാവിൽ പരിശുദ്ധാല്മാവ് പ്രവര്ത്തിക്കേണ്ടത് ആവശ്യമാണ്‌ . യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസത്താൽ ആൽമാവിൽ ജനിച്ചവർക്കു മാത്രമേ ആല്മാർതമായി ദൈവത്തെ ആരാധിക്കുവാൻ സാധിക്കു (യോഹ 3:5-8)
 2) സത്യത്തിൽ
            വേദപുസ്തകം പറയുന്നത് പോലെ നാം ദൈവത്തെ സത്യത്തിൽ ആരാധിക്കുന്നതാണ് യഥാർത്ഥ ആരാധന . മഹാ പുരോഹിതന്റെ മക്കളായ നാഥാവും ,അബിഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ അവർ മരിച്ചു പോയി (സംഖ്യാ 3:4 ,26:61 ) പവ് രോഹിത്യ ശുസ്രൂഷയ്ക്കുള്ള  ദൈവിക പദ്ധതി (മോശയുടെ കൂടാരം ) പഠിക്കുന്നതിനായുള്ള ഗവ് രവം ഏറിയ മുന്നറിയിപ്പായിരുന്നു അത്
                                                   ആരാധനയ്ക്ക് മുന്പായി ,യാഗവും,ശുദ്ധികരണവും , വസ്ത്ര വല്ക്കരണവും , അഭിഷേകവും എല്ലാം ഉണ്ടായിരുന്നു . (പുറ 30:17-38 )
             നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.  (വെളി 1:5-6 )
D) വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആരാധനയുടെയും സ്തുതിയുടെയും രീതികൽ
 1) അധരങ്ങളാൽ
   a) കീർത്തനങ്ങലിലൂടെ സ്തോത്രം പാടി---ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. (സങ്കി 9:2,11 )
   b) വാഴ്ത്തുക---എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക (സങ്കി 103:1 )
   c) ആർപ്പോടെ---സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ (സങ്കി  47:1 )
 2)കൈകളാൽ
  a) കൈകൾ മലർത്തി--- എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. (സങ്കി  63:4 )
  b) കൈത്താളങ്ങളോടെ---സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ  (സങ്കി 47:1)
  c) വാധ്യോപകരണങ്ങളാൽ  (സങ്കി 150)                                                                                               3) ശരീരം കൊണ്ട്
  a) നിന്ന് കൊണ്ട്---അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. (സങ്കി 134:1)
    b)മുട്ടുകുത്തി വണങ്ങികൊണ്ട്---വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. (സങ്കി 95:6)
    c) നൃത്തം ചെയ്തും , തുള്ളി ചാടിയും---നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. (സങ്കി 30:11 )
                      യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?.......... യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.  (പുറ 15:11,21 )
       കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല………….നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു……..എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.  (സങ്കി 86:8,10,12 )

ജീവിതത്തിലും നിത്യതയിലും ദൈവത്തെ ആരാധിക്കുന്നതായിരിക്കും നാം ചെയ്യുന്ന ഏററവും വലിയ പ്രവര്ത്തി ...ഒരു യഥാർത്ഥ ആരാധകരായി നമുക്ക് മാറാം..... (ആരാധനകൾ വെറും പ്രഹസനങ്ങൾ ആയി തീരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം ) എന്ന പ്രാർഥനയോടെ …………………..

                                                              ക്രിസ്തുവിൽ  സഹോദരൻ   ബിജു ഡൊമിനിക്ക്